രാജ്യാന്തര റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ച് വി; ഏതൊക്കെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ഗുണം ചെയ്യുക?
സാങ്കേതിക വിദ്യയിലെ പുതിയ സാധ്യതകള്‍ പരീക്ഷിക്കുകയാണ് വിവിധ കമ്പനികള്‍. വിദേശ യാത്രകള്‍ക്കിടെ ബില്ലിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ തുടര്‍ച്ചയായി കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന രാജ്യാന്തര റോമിങ് പായ്ക്കുകള്‍ വി അവതരിപ്പിച്ചു. വിവിധ യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായ 24 മണിക്കൂര്‍ മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള പാക്കുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്.
യുഎഇ, യുകെ. യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, ഇന്തൊനീഷ്യ, ഇറ്റലി, ഓസ്‌ട്രേലിയ, തയ്ലന്‍ഡ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വി പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറിന് 599 രൂപ മുതല്‍ 28 ദിവസത്തിന് 5,999 രൂപ വരെയുള്ള രാജ്യാന്തര റോമിങ് പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്.
വി പോസ്റ്റ് പെയ്ഡിലുള്ള ‘ഓള്‍വെയ്‌സ് ഓണ്‍’ സൗകര്യം വഴി സബ്‌സ്‌ക്രൈബ് ചെയ്ത പാക്ക് അവസാനിച്ചാല്‍ പോലും വിദേശ യാത്രയ്ക്കിടെ വന്‍ നിരക്കുകള്‍ വരുന്നത് ഒഴിവാക്കാനാവും. ഇതിനു പുറമെ റെഡ്എക്‌സ് ഉപഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും ഏഴു ദിവസം 2,999 രൂപയുടെ വി രാജ്യാന്തര റോമിങ് ഫ്രീ പാക്ക് ലഭിക്കും.
Comments (0)