ടോറന്റിൽ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്താല്‍ 10 ലക്ഷം രൂപ വരെ പിഴയോ???
സിനിമകളും ടിവി സീരിയലുകളും നിയമവിരുദ്ധമായ രീതിയില്‍ കാണുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചതിനാല്‍ ശ്രദ്ധിക്കണമെന്ന് ഉപദേശം. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ 10 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകളുടെ പട്ടികയില്‍ പെടുന്ന 9എക്‌സ്മൂവീസ് (9xmovies) ടോറന്റിനെക്കുറിച്ച് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങൾ.
വിവിധ ഭാഷകളിലുള്ള സിനിമകളും സീരിയലുകളും ഡൗണ്‍ലോഡ് ചെയ്യാവുന്ന 9എക്‌സ്മൂവീസില്‍ നിന്ന് കണ്ടെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നതും സ്ട്രീം ചെയ്യുന്നതും സുരക്ഷിതമായിരിക്കില്ല. അതിനു പുറമെ, ഈ വെബ്‌സൈറ്റില്‍ സുരക്ഷിതമല്ലാത്ത നിരവധി പോപ് – അപ്പുകളും ഉണ്ട്. ഇവയിലെങ്ങാനും ക്ലിക്കു ചെയ്താല്‍ കംപ്യൂട്ടിങ് ഉപകരണങ്ങളിലേക്ക് വൈറസ് കടക്കുകയും ചെയ്യാം. പുതിയതും പഴയതുമായ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണ് 9എക്‌സ്മൂവീസ്. ഈ വെബ്‌സൈറ്റില്‍ നിന്നുള്ള കണ്ടെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു കഴിഞ്ഞു. ഫില്‍മിസില, തമിഴ്‌റോക്കേഴ്‌സ് (tamilrockers), ജിയോറോക്കേഴ്‌സ്, മീവിസ്വാപ്, 123എംകെവി, മൂവിറൂള്‍സ്, എംപി4മൂവീസ്, ഐബൊമ്മ, മൂവീസ്‌വുഡ്, വൈറ്റിഎംപി3 തുടങ്ങി നിരവധി വെബ്‌സൈറ്റുകളും നിരോധിക്കപ്പെട്ടവയുടെ ലിസ്റ്റിലുണ്ട്.
വിവിധ ഭാഷകളില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ സിനിമകള്‍ വരെ ഇത്തരം സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ആളുകളെ ആകര്‍ഷിക്കാനുള്ള കാരണം. എന്നാല്‍, ഇത്തരം ചെയ്തികൾ ക്രമിനല്‍ കുറ്റകരമാക്കിയതിനാല്‍ ഇനിമുതൽ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഇന്റര്‍നെറ്റിന്മേലുള്ള നിരീക്ഷണം ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുകയാണ് എന്നും അറിഞ്ഞിരിക്കണം.
Comments (0)