നിമിഷ നേരത്തിനുള്ളിൽ ചാർജിങ്:ചൈനീസ് ഫോണിൽ 240W ചാർജർ? എന്താണ് സത്യാവസ്ഥ?
ഐക്യൂ വൈകാതെ തന്നെ ക്വാല്‍കോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറുള്ള പുതിയ ഹാൻഡ്സെറ്റ് ഐക്യൂ 10 പ്രോ വികസിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റ് അതിവേഗ ചാർജിങ് ശേഷിയുള്ള 200W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുമെന്നും അഭ്യൂഹമുണ്ട്. 200W വയർഡ് ചാർജിങ് പിന്തുണയോടെ ഒരു പുതിയ മുൻനിര ഹാൻഡ്സെറ്റ് വിപണിയിൽ കൊണ്ടുവരാൻ വിവോയും നീക്കം നടത്തുന്നുണ്ട്.
ചൈനീസ് കമ്പനിയുടെ പുതിയ ചാർജർ ഇതിനകം തന്നെ പുതിയ ഹാൻഡ്സെറ്റുകളിൽ പരീക്ഷിച്ചിട്ടുണ്ടാകാമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. പുതിയ ചാർജർ ട്രയൽ-പ്രൊഡക്ഷൻ ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്‌റ്റേഷൻ പങ്കിട്ട റിപ്പോർട്ട് പ്രകാരം ചൈനീസ് കമ്പനി 240W (24V / 10A) ചാർജർ നിർമിക്കുന്നുണ്ട് എന്നാണ്. 200W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള പുതിയ ഒരു മുൻനിര സ്മാർട് ഫോണിൽ വിവോ പ്രവർത്തിക്കുന്നതായും നേരത്തേ റിപ്പോർട്ട് വന്നിരുന്നു. ഈ ഹാൻഡ്‌സെറ്റ് 20V / 10A ഫാസ്റ്റ് ചാർജിങ്ങിനെയും 120W, 80W, 66W ചാർജിങ് റേറ്റുകളുള്ള ബാക്ക്‌വേർഡ് കോംപാറ്റിബിലിറ്റിയെയും പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു.
വിവോ അടുത്തിടെ (വിവോ എക്സ്80) മുൻനിര സ്മാർട് ഫോണുകളുടെ സീരീസ് പുറത്തിറക്കിയിരുന്നു. ടോപ്പ് എൻഡ് വിവോ എക്സ്80 പ്രോ 80W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 4,700 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്.
അടുത്ത തലമുറ ചാർജിങ് വേഗം നൽകാൻ ശ്രമിക്കുന്ന മറ്റൊരു സ്മാർട് ഫോൺ നിർമാതാവാണ് ഐക്യൂ. മുൻകാല റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യൂ 9 പ്രോയുടെ പരിഷ്കരിച്ച് പതിപ്പ് ഐക്യൂ 10 പ്രോയും വരുന്നുണ്ട്. ഈ ഹാൻഡ്‌സെറ്റ് 50W അല്ലെങ്കിൽ 60W വയർലെസ് ചാർജിങ് പിന്തുണയ്‌ക്കൊപ്പം 200W ഫാസ്റ്റ് ചാർജിങും വാഗ്ദാനം ചെയ്യുന്നു.
Comments (0)