Posted By Admin Admin Posted On

എസ്‌വിസ് C1C-B ഇന്‍ഡോര്‍ വൈഫൈ ക്യാമറ പുറത്തിറക്കി

ഹോം സെക്യൂരിറ്റി ബ്രാന്‍ഡായ എസ് വിസ് പുതിയ സി1ഐസി-ബി (C1C-B) ഇന്‍ഡോര്‍ വൈഫൈ ക്യാമറ പുറത്തിറക്കി. ഈ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഫുള്‍എച്ച്ഡിയില്‍ 12 മീറ്റര്‍ റേഞ്ചിലുള്ള നൈറ്റ് വിഷന്‍ പിന്തുണയ്ക്കും. കുറഞ്ഞ പ്രകാശത്തിലും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇതിനാവും.

അതേ സമയം വീടിനുള്ളില്‍ എവിടെയും സി1സി-ബി ക്യാമറ സ്ഥാപിക്കാം. H.265 വീഡിയോ കംപ്രഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മുമ്പുണ്ടായിരുന്ന സാങ്കേതിക വിദ്യയേക്കാള്‍ (H.264) പകുതി ബാന്‍ഡ് വിഡ്തില്‍ സ്റ്റോറേജിന്റെ പകുതി മാത്രം പ്രയോജനപ്പെടുത്തി മികച്ച ഗുണമേന്മയിലുള്ള ദൃശ്യം ശേഖരിക്കാന്‍ ഇതിനാവും.

ഇത് മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് സ്വയം ഈ ക്യാമറ ഘടിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഇതിന് ഒരു മാഗ്നറ്റിക് ബേസും എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്ന മൗണ്ടിങ് കിറ്റും ഉണ്ട്. ആവശ്യമുള്ള ദിശയിലേക്ക് ഇത് തിരിച്ചുവെക്കാനും എളുപ്പമാണ്.

കൂടുതൽ പ്രത്യേകതകൾ

മോഷന്‍ ഡിറ്റക്ഷന്‍ അനുസരിച്ചുള്ള ഓഡിയോ അലേര്‍ട്ടുകള്‍, ചലനം തിരിച്ചറിഞ്ഞാല്‍ സൈലന്റ്, ഷോര്‍ട്ട് ബീപ്പ്, സൈറണ്‍ എന്നീ മൂന്ന് ഓഡിയോ അലേര്‍ട്ടുകള്‍ മാത്രം നല്‍കുന്ന പ്രൈവറ്റ് മോഡ്.

ഇതിലെ ടൂ വേ ഓഡിയോ സംവിധാനത്തിലൂടെ ദൂരെ നിന്ന് കുടുംബാംഗങ്ങളോട് ഫോണില്‍ സംസാരിക്കുന്ന പോലെ സംസാരിക്കാന്‍ സാധിക്കും. സി1സി-ബി അലെക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങളിലൂടെ വോയ്‌സ് കമാന്‍ഡ് വഴി നിയന്ത്രിക്കാനുമാവും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *