സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവർക്ക് 6,000 രൂപ ക്യാഷ്ബാക്ക്! ഓഫർ തുടരുമെന്ന് എയര്‍ടെല്‍ അറിയിച്ചു
മേരാ പെഹ്‌ല സ്മാര്‍ട് ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട് ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്‌വര്‍ക്ക് ആസ്വിദിക്കുന്നതിനുമായി ഭാരതി എയര്‍ടെല്‍ ( എയര്‍ടെല്‍ ) തുടങ്ങിയ ആകര്‍ഷകമായൊരു ഓഫര്‍ തുടരുമെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എയർടെൽ ഉപയോക്താക്കൾക്കായി പുതിയ സ്മാർട് ഫോണ്‍ ക്യാഷ്ബാക്ക് ഓഫർ കൊണ്ടുവന്നത്.
അതേസമയം പുതിയ 4ജി സ്മാർട് ഫോണുകൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും തുടർന്ന് ഉയർന്ന നിരക്കിലുളള എയർടെൽ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യിപ്പിക്കുക എന്നതായിരുന്നു ഈ ഓഫറിനു പിന്നിലെ ലക്ഷ്യം. ഇതുവഴി എയർടെലിന് സ്ഥിരമായ വരുമാനം നേടാൻ കഴിഞ്ഞു. ഓരോ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർധപ്പിക്കാനും ഈ പ്ലാൻ വഴി സാധിച്ചിരുന്നു. കൂടുതൽ ഉപഭോക്താക്കളെ 4ജി നെറ്റ്‌വർക്കിലേക്ക് കൊണ്ടുവരാനും സാധിച്ചു.
ഇത് മാത്രമല്ല, പ്രമുഖ ബ്രാന്‍ഡുകളുടെ 12,000 രൂപ വരെയുള്ള പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങുമ്പോള്‍ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് എയര്‍ടെല്‍ ഓഫര്‍. പന്ത്രണ്ട് ബ്രാൻഡുകളൽ നിന്നുളള 200ലധികം സ്മാര്‍ട് ഫോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airtel.in/4gupgrade സന്ദര്‍ശിക്കുക.
6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കാന്‍ ഉപഭോക്താവ് 249 രൂപയ്‌ക്കോ അതിനു മുകളിലുള്ളതോ ആയ എയര്‍ടെല്‍ പ്രീപെയ്ഡ് പാക്ക് തുടര്‍ച്ചയായി 36 മാസത്തേക്ക് (പാക്കിന്റെ വാലിഡിറ്റി അനുസരിച്ച്) റീചാര്‍ജ് ചെയ്യണം. ഉപഭോക്താവിന് രണ്ടു ഭാഗങ്ങളായിട്ടായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുക. 18 മാസം റീചാര്‍ജ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഗഡുവായി 2000 രൂപ ലഭിക്കും. ബാക്കി 4000 രൂപ 36 മാസം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും.
ഉദാഹരണത്തിന്, ഉപഭോക്താവ് 6,000 രൂപയുടെ ഹാൻഡ്സെറ്റാണ് വാങ്ങുന്നതെങ്കില്‍ എയര്‍ടെലിന്റെ ഓരോ പ്രീപെയ്ഡ് റീചാര്‍ജിന്റെയും ഡേറ്റാ ക്വാട്ടയും കോള്‍ ആനുകൂല്യങ്ങളും ആസ്വദിക്കുന്നതിനൊപ്പം 36 മാസം പൂര്‍ത്തികാക്കുമ്പോള്‍ 6,000 രൂപയും തിരികെ ലഭിക്കും. അതായത് ഡിജിറ്റലായി കണക്റ്റഡായിരിക്കുന്നതിനൊപ്പം ഉപകരണത്തിനു വേണ്ടി മുടക്കിയ പണവും മുഴുവനായും തിരികെ ലഭിക്കും.
ഈ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുടെ സ്മാര്‍ട് ഫോണ്‍ സ്‌ക്രീനിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ സൗജന്യമായി ഒറ്റ തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും. ഇതുവഴി 4,800 രൂപയുടെ (12,000 രൂപയുടെ സ്മാര്‍ട് ഫോണ്‍ സ്‌ക്രീന്‍ മാറ്റുന്നതിനുള്ള ചെലവ്) നേട്ടം വേറെയുമുണ്ടാകുന്നു. ഈ സ്‌കീമില്‍ റീചാര്‍ജ് പാക്ക് എടുക്കുന്നതു മുതല്‍ ഉപഭോക്താവിന് എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ 90 ദിവസത്തിനകം സ്‌ക്രീന്‍ റീപ്ലേസ്‌മെന്റിന് എന്‍റോള്‍ ചെയ്യാം.
ഡേറ്റ, കോള്‍ ആനുകൂല്യങ്ങള്‍ക്കൊപ്പം പ്രീപെയ്ഡ് റീചാര്‍ജിലൂടെ ലഭിക്കുന്ന എയര്‍ടെല്‍ താങ്ക്‌സ് സൗകര്യങ്ങളും ഉപഭോക്താവിന് ആസ്വദിക്കാം. സൗജന്യ വിങ്ക് മ്യൂസിക്ക് വരി, 30 ദിവസത്തേക്ക് ആമസോണ്‍ പ്രൈം വിഡിയോ ട്രയല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
എയർടെൽ ഓഫറിന് കീഴിൽ മൊത്തം പത്ത് പുതിയ 4ജി സ്മാർട് ഫോണുകൾ കൂടി ചേർത്തിട്ടുണ്ട്. ഇറ്റെൽ എ16 പ്ലസ്, ഇറ്റെൽ എ17, ഇറ്റെൽ എ37, ഇറ്റെൽ പി17, നോക്കിയ സി01 പ്ലസ്, ഷഓമി പോകോ എം3 പ്രോ 5ജി, ടെക്നോ പോപ്6 പ്രോ, ഇൻഫിനിക്സ് സ്മാർട് 6 എച്ച്ഡി, മോട്ടൊറോള മോട്ടോ ജി22, ഒപ്പോ എ16ഇ എന്നിവയാണ് ഈ ഹാൻഡ്സെറ്റുകൾ.
Comments (0)