Posted By editor1 Posted On

ഐഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്

ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൻ വിലക്കുറവുകൾ പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ. ഐഫോൺ 11, ഐഫോൺ 12 എന്നിവയ്ക്ക് എല്ലാം ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 10 വരെയാണ് ഓഫർ വിൽപ്പന. ഐഫോൺ 13 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ, ഇമാജിൻ, ക്രോമാ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഇളവുകൾ നൽകുന്നുണ്ട്. ഫ്ലിപ്കാർട്ട് സിറ്റി ബാങ്കുമായി സഹകരിച്ച് സെയിലിൽ 10% വരെ ഇൻസ്റ്റന്റ് ഓഫറുകളും നൽകുന്നുണ്ട്. ഇതിലൂടെ 2000 രൂപ വരെ ഇളവും നേടാം. മറ്റ് പല ഓഫറുകളും പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.

ഫ്ലിപ്കാർട്ട് ഐഫോൺ 11 ഹാൻഡ്സെറ്റ് 42,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. 128 ജിബി സ്റ്റോറേജ് മോഡലിന് 47,999 രൂപയാണ് ഓഫർ വില. കൂടാതെ, സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2000 രൂപ അധിക കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ട് ഏകദേശം 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഐഫോൺ 11 വില 30,000 രൂപയായി കുറയ്ക്കും. ഐഫോൺ എക്സ്ആറിന് 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് മൂല്യം ലഭിക്കുമെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്.

ഫ്ലിപ്കാർട്ടിൽ ഐഫോൺ 12 ഹാൻഡ്സെറ്റും കിഴിവോടെ ലഭ്യമാണ്. ഐഫോൺ മോഡൽ 64 ജിബി സ്റ്റോറേജ് വേരിയന്റ് 54,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. 128 ജിബി, 256 ജിബി സ്റ്റോറേജ് മോഡലുകൾ യഥാക്രമം 59,999 രൂപയ്ക്കും 69,999 രൂപയ്ക്കും വാങ്ങാം. കൂടാതെ, സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 2000 രൂപ കിഴിവ് ലഭിക്കും.

ഐഫോൺ മോഡലുകൾക്ക് പുറമേ, പോക്കോ, മോട്ടോ, വിവോ തുടങ്ങിയ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും ഫ്ലിപേ്കാർട്ട് കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതേസമയം, ആമസോണും ഈ മാസം അവസാനം പ്രൈം ഡേ വിൽപന നടത്തുമെന്ന് പ്രഖ്യാപിച്ചു.

ആപ്പ് ഡൗൺലോഡ്‌ ചെയ്യാം

ആൻഡ്രോയിഡ്https://play.google.com/store/apps/details?id=com.flipkart.android&hl=en_IN&gl=US

ഐഫോൺhttps://apps.apple.com/in/app/flipkart-online-shopping-app/id742044692

https://www.pravasivarthakal.in/2022/07/01/gochat-messenger-app/

https://www.pravasivarthakal.in/2022/06/28/expatriates-can-now-call-home-for-free-for-any-length-of-time/

https://www.pravasivarthakal.in/2022/06/02/abu-dhabi-police-launches-cool-app-for-public-safety/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *