തികച്ചും സൗജന്യം : വിഡിയോ, ഓഡിയോ, കോളും ചാറ്റും ചെയ്യാന്‍ സാധിക്കുന്ന പുതിയ ആപ് പുറത്തിറക്കി യുഎഇ
സൗജന്യ വിഡിയോ, ഓഡിയോ കോളും ചാറ്റും ചെയ്യാന്‍ സാധിക്കുന്ന പുതിയ ആപ് പുറത്തിറക്കി അബുദാബി. തവാസല്‍ സൂപ്പര്‍ ആപ് എന്ന പേരിലാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. ഒരേസമയം ഒന്നിലേറെ ആളുകളുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന മള്‍ട്ടിപര്‍പ്പസ് മെസഞ്ചര്‍ സൗകര്യവുമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 7 മിനി ആപ്ലിക്കേഷനുകളാണ് മറ്റൊരു പ്രത്യേകത. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.tawasul.messengerഐഫോൺ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://apps.apple.com/us/app/tawasal-superapp/id1507761438
ദൃശ്യങ്ങളും ശബ്ദസന്ദേശവും ചിത്രങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ സുരക്ഷിതമായി എത്തിക്കാനും ആശയവിനിമയത്തിനും സാധ്യമാകുംവിധമാണ് ആപ് ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന ഫയല്‍ സൈസുള്ളവയും വേഗത്തില്‍ കൈമാറാം. 1000 പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പുണ്ടാക്കാനും സാധിക്കും. ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ക്യുആര്‍ കോഡാക്കിയാണ് സൂക്ഷിക്കുക. മലയാളം ഉള്‍പ്പെടെ ഏതു ഭാഷയിലേക്കും സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനും സംവിധാനമുണ്ട്. പാസ്വേര്‍ഡ് സെറ്റ് ചെയ്ത് അക്കൗണ്ട് സ്വയം സുരക്ഷിതമാക്കാം. സിഎന്‍എന്‍, ബിബിസി തുടങ്ങി ജനപ്രിയ ചാനലുകളിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ സുഹൃത്തുക്കളുമായി പങ്കിടാനും കഴിയും. ഗള്‍ഫില്‍നിന്ന് ഇറങ്ങുന്ന പ്രമുഖ പത്രങ്ങളെയും ഇതിന്റെ ഭാഗമാക്കാനും പദ്ധതിയുണ്ട്.ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.tawasul.messenger
ഐഫോൺ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://apps.apple.com/us/app/tawasal-superapp/id1507761438
സ്പോര്‍ട്സ് മിനി ആപ്പില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ തുടങ്ങി കായിക ഇനങ്ങള്‍ കാണാനും വരിക്കാരാകാനും സംവിധാനമുണ്ട്. പ്രമുഖ കളികളുടെ ആവേശകരമായ ദൃശ്യങ്ങളും ഇതിലൂടെ ലഭിക്കും. വിവിധ സേവനങ്ങള്‍ക്കുമുള്ള പണമടയ്ക്കല്‍, ലോകത്ത് എവിടെയുമുള്ള ബന്ധുക്കള്‍ക്ക് പണമയയ്ക്കല്‍ തുടങ്ങി സാമ്പത്തിക ഇടപാടുകള്‍ക്കായി ഫിനാന്‍ഷ്യല്‍ സര്‍വീസ് മിനി ആപ്പുമുണ്ട്.
ബുക്കിങ് മിനി ആപ്പില്‍ വിവിധ റസ്റ്ററന്റുകളില്‍ സീറ്റോ ഭക്ഷണമോ ബുക്ക് ചെയ്യുന്നത് മുതല്‍ വെയിറ്റര്‍ക്ക് ടിപ്പ് നല്‍കാനുള്ള സൗകര്യംവരെ ആപ്പിലുണ്ട്. ആപ്‌സ്റ്റോര്‍, പ്ലേസ്റ്റോര്‍ എന്നിവയില്‍നിന്ന് തവാസല്‍ സൂപ്പര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാം. നിത്യജീവിതവുമായി ബന്ധപ്പെട്ട സേവങ്ങളെല്ലാം ലഭ്യമാകുന്ന രീതിയിലാണ് ആപ് ഒരുക്കിയിരിക്കുന്നത്.
Comments (0)