യുഎഇ: റോഡ് നവീകരണം,അബുദാബിയിലെ പ്രധാന റോഡുകള്‍ ഭാഗികമായി അടച്ചിടും
നവീകരണപ്രവര്‍ത്തികള്‍ക്കായി അബുദാബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി.) അറിയിച്ചു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് (ഇ 10), അല്‍ മഖ്ത പാലം, അല്‍ ഫലാഹ് സ്ട്രീറ്റ് എന്നീ റോഡുകള്‍ തിങ്കളാഴ്ചവരെയും ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് വെള്ളിയാഴ്ചവരെയും ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റോഡുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേഗം കുറയ്ക്കണമെന്ന് അധികൃതര്‍ വാഹനങ്ങളോടിക്കുന്നവരോട് നിര്‍ദ്ദേശിച്ചു.
യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/GYAWb2aiCgd2jUZB09tboL
Comments (0)