Posted By editor1 Posted On

പിഞ്ചുകുഞ്ഞ് ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചു; രക്ഷിതാക്കളുടെ അശ്രദ്ധ മൂലമെന്ന് പോലീസ്

വീട്ടിലെ ബാത്ത് ടബ്ബിൽ പിഞ്ചുകുഞ്ഞ് മുങ്ങി മരിച്ചു. രണ്ടര വയസ്സുള്ള ഈജിപ്ഷ്യൻ ആൺകുട്ടിയാണ് ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങി മരിച്ചത്. അപകടം നടന്നയുടൻ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും, കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നും വെള്ളത്തിൽ നിന്നും കുട്ടികളെ അകറ്റി നിർത്തണമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ബുഹൈറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *