നാട്ടിലേക്ക് പോകുന്നവർക്കും തിരികെ വരുന്നവർക്കും വിമാനത്തിന്റെ സമയം, ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എന്നിവ ഇനി മൊബൈലിൽ ഫ്രീയായി അറിയാനുള്ള മാർഗം ഇതാ ….
യാത്രകൾ പോകാൻ ഇഷ്ടമുള്ളവർക്ക് ഇനി സ്കോട്ട്ലാൻഡിലെ എഡിൻബർഗ് ആസ്ഥാനമായുള്ള ട്രാവൽ ഏജൻസിയായ സ്കൈസ്കാനർ സഹായകമാകും. നിങ്ങളുടെ മൊബൈലിൽ സ്കൈസ്കാനർ ആപ്പ് ലഭ്യമാകും. നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ആപ്പിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഫ്ലൈറ്റുകൾ, താമസിക്കാൻ ആഗ്രഹിക്കുന്ന ഹോട്ടലുകൾ, യാത്ര ചെയ്യാൻ വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ സഹായിക്കൽ തുടങ്ങി ഒരു യാത്രയുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഈ ആപ്പിലൂടെ നിങ്ങൾക്ക് ലഭ്യമാകും. ഈ സൈറ്റിൽ 30ലധികം ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്. ആപ്പിന്റെ ഉപയോഗവും മറ്റും വളരെ ലളിതമായതിനാൽ 100 ദശലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. 1200 ഓളം ട്രാവൽ കമ്പനികളുമായി ആപ്പ് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നമ്മുടെ ബഡ്ജറ്റിന് അനുസൃതമായുള്ള പാക്കേജുകളും, ഹോട്ടലുകളും തിരഞ്ഞെടുക്കാൻ ആപ്പ് സഹായിക്കും. കൂടാതെ ഓൺലൈൻ ഏജന്റ് മാരുടെ വിശദമായ ബയോഡേറ്റുകളും ആപ്പിൽ നൽകിയിട്ടുണ്ട്. ഒരു ചതിവോ, കൃത്രിമതമോ കൂടാതെ കൃത്യമായ യാത്ര കൂലിയാണ് ആപ്പ് ഈടാക്കുന്നത്. സൈറ്റിൽ കാണുന്ന വില മാത്രമാണ് ആളുകളിൽ നിന്ന് ഈടാക്കുന്നത്.ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=net.skyscanner.android.main&hl=en&gl=USഐഫോണിൽ ഡൗൺലോഡ് ചെയ്യാം https://apps.apple.com/us/app/skyscanner-travel-deals/id415458524
എവിടെ നിന്നും സെർച്ച് ചെയ്യാം?
ഈ ആപ്പിലൂടെ ഏതു വിവരവും നിങ്ങൾക്ക് എവിടെ വെച്ച് വേണമെങ്കിലും സെർച്ച് ചെയ്യാവുന്നതാണ്. ദൂരെ യാത്രയും മറ്റും പോകാൻ ആഗ്രഹിക്കുന്നവർക്ക് യാത്രാനിരക്കുകളും, താമസിക്കുന്നതിനുള്ള സൗകര്യങ്ങളും ആപ്പിലൂടെ ലഭ്യമാകും. കൂടാതെ ലോകമെമ്പാടുമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, അപ്പാർട്ട്മെന്റുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ പാക്കേജുകൾ താരതമ്യം ചെയ്ത് ഉചിതമായത് തിരഞ്ഞെടുക്കാനും ഇതിലൂടെ സഹായിക്കും.
നിങ്ങളുടെ യാത്രയ്ക്കായി കാർ ആപ്പിലൂടെ ബുക്ക് ചെയ്യാം
നിങ്ങൾ എത്തിചേരുന്ന സ്ഥലത്ത് യാത്ര ചെയ്യുന്നതിനായി കാർ വാടകയ്ക്ക് എടുക്കുന്നതിനും ആപ്പിലൂടെ കഴിയും. വണ്ടിയുടെ മോഡൽ, ഇന്ധന തരം, മറ്റ് ഫീച്ചറുകൾ എന്നിവ അറിയുന്നതിനും, അനുയോജ്യമായ തെരഞ്ഞെടുക്കാനും ഇത് നിങ്ങളെ സഹായിക്കും. കൂടാതെ നിങ്ങൾക്ക് ലഭിച്ച സേവനത്തിന്റെ ഫീഡ്ബാക്ക് അറിയിക്കുന്നതിനും സാധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങളുടെ യാത്രയ്ക്കായി ഫ്ലൈറ്റ് തിരഞ്ഞെടുക്കാൻ ദശലക്ഷക്കണക്കിന് യാത്രക്കാരെയാണ് സ്കൈസ്കാനർ സഹായിച്ചിരിക്കുന്നത്. മാത്രമല്ല വിവരങ്ങൾ മറച്ചു വയ്ക്കുകയോ, അനാവശ്യമായ കാര്യങ്ങൾ ബുക്ക് ചെയ്ത് നിങ്ങളെ കബളിപ്പിക്കുകയോ ചെയ്യാൻ സ്കൈസ്കാനർ ഒരിക്കലും നിങ്ങളുടെ ഡാറ്റ ഉപയോഗിക്കില്ല. ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=net.skyscanner.android.main&hl=en&gl=USഐഫോണിൽ ഡൗൺലോഡ് ചെയ്യാം https://apps.apple.com/us/app/skyscanner-travel-deals/id415458524
Comments (0)