Posted By editor1 Posted On

യുഎഇ:ഷെയ്ഖ് സായിദ് ഹൈവേയില്‍ വാഹനത്തിനു തീപിടിച്ചു

ദുബായിലെ ഷെയ്ഖ് സായിദ് ഹൈവേയില്‍ വാഹനത്തിനു തീപിടിച്ചു. ഷാര്‍ജ റൂട്ടില്‍ അല്‍ മനാറ പാലത്തിനു മുന്നിലായുള്ള റോഡിലാണു സംഭവം നടന്നത്. ആളപായം ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ് അറിയിച്ചു. തീപിടുത്തം ഉണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് അധികൃതര്‍ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. ആ വഴിയിലൂടെ കടന്നു പോകുന്നവര്‍ വളരെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *