Posted By user Posted On

ദുബായ് വിമാനത്താവളത്തിൽ മൂന്നുമാസത്തിനിടെ യാത്ര ചെയ്തത് 14.2 കോടി യാത്രക്കാർ

കോവിഡിൽ നിന്ന് ലോകം മുക്തമാകുന്നതോടെ പഴയ പ്രതാപം വീണ്ടെടുത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഈ വർഷത്തിന്റെ രണ്ടാം പാദത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത് 1.42 കോടി യാത്രക്കാരാണ്. കഴിഞ്ഞവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 191 ശതമാനം വർദ്ധനയാണ് യാത്രക്കാരിൽ ഉണ്ടായിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി വിമാനത്താവളത്തിലെ റൺവേ 45 ദിവസം അടച്ചിടേണ്ടി വന്നിട്ടും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ വളർച്ച കൂടുകയാണ് ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡിനെ വിജയകരമായി മറികടക്കുമ്പോൾ തന്നെ ഉപഭോക്തൃ സേവന ഗുണനിലവാരം നിലനിർത്താനും സാധിച്ചതായി ദുബൈ എയർപോർട്സ് ചീഫ് എക്സിക്യൂട്ടിവ് പോൾ ഗ്രിഫിത്സ് പറഞ്ഞു. കഴിഞ്ഞവർഷത്തെ ആദ്യ ആറുമാസത്തെ യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളമാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. ഈ വർഷം ജൂൺ വരെയുള്ള ആറുമാസത്തിൽ 2.79 കോടി യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. കഴിഞ്ഞവർഷത്തെ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽനിന്ന് 12 ലക്ഷം മാത്രം കുറവാണിത്.

2022ൽ വിമാനത്താവളത്തിൽ ആകെ 6.24കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ 5.83കോടിയാണ് പ്രവചിക്കപ്പെട്ടിരുന്നത്. അവസാന പാദത്തിൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് പ്രതീക്ഷിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചത്.

കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും മികച്ച രീതിയിൽ ജോലിസ്ഥലം രൂപകൽപന ചെയ്തതിന് കഴിഞ്ഞയാഴ്ച ദുബൈ വിമാനത്താവളത്തിന് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരുന്നു.മികച്ച തൊഴിൽദാതാക്കൾക്കുള്ള ഏഴാമത് സ്റ്റീവി അവാർഡുകളിൽ നൂതന ജോലിസ്ഥല പുനർരൂപകൽപനക്കുള്ള അവാർഡാണ് ലഭിച്ചത്. ജീവനക്കാർ, ഉപഭോക്താക്കൾ, അതിഥികൾ എന്നിവരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികളാണ് അവാർഡിന് പരിഗണിച്ചത്.
പി.സി.ആർ പരിശോധനക്കും വാക്സിനേഷനുമുള്ള സൗകര്യം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യമായി എയർപോർട്ട് അധികൃതർ ഒരുക്കിയിരുന്നു. സുപ്രധാന സാങ്കേതിക സംവിധാനങ്ങളുടെ മാറ്റങ്ങളും വളരെ ചുരുങ്ങിയ കാലയളവിൽ നടപ്പാക്കി. ഇതെല്ലാമാണ് അവാർഡിന് സഹായിച്ചത്. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *