Posted By user Posted On

ഷാർജയിലെ പ്രധാന റോഡ് അടച്ചിടും

നവീകരണ പ്രവർത്തനങ്ങൾക്കായി ഷാര്‍ജയിലെ പ്രധാന റോഡ് (sharjah road) അടച്ചിട്ടു. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി സ്ട്രീറ്റ്, റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഖാദിം സ്‌ക്വയര്‍ മുതല്‍ അബ്ദുല്‍ കരീം അല്‍ ബക്രി സ്‌ക്വയര്‍ വരെ ഇന്നലെ മുതല്‍ അടച്ചിട്ടു.

ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി സ്ട്രീറ്റിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും റോഡ് അടയ്ക്കുന്നത് അനിവാര്യമാണെന്ന് എസ്ആര്‍ടിഎ ട്വീറ്റ് ചെയ്തു. സെപ്റ്റംബര്‍ 4 ന് റോഡ് തുറക്കുമെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) അറിയിച്ചു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *