യുഎഇയില്‍ കനത്ത മഴ:ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
ദുബായ് : യുഎഇയില്‍ കനത്തമഴയെത്തുടര്‍ന്ന് ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ യുഎഇ നിവാസികളോട് ഭരണകൂടം നിർദ്ദേശിച്ചു.
കിഴക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ കൂടുതല്‍ മുൻകരുതലുകളെടുക്കുവാനും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) താമസക്കാരോട് അഭ്യർത്ഥിച്ചു. റാസൽഖൈമയിലെ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നാല് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/GYAWb2aiCgd2jUZB09tboL
Comments (0)