ദുബായിൽ പോലീസിനെ ഭയന്നോടിയ പ്രതിയെ തല്ലിയ കേസിൽ സെക്യൂരിറ്റി ഗാർഡിന് ജയിൽ ശിക്ഷ
പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ആളെ മർദ്ദിച്ചതിന് 35 കാരനായ സെക്യൂരിറ്റി ഗാർഡിന് തടവും നാടുകടത്തലും ശിക്ഷ. പോലീസ് പെട്രോളിങ്ങിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളുടെ ഇടത് ചെവിയിൽ അടിക്കുകയും തുടർന്ന് ഇയാളുടെ ചെവിയിൽ നിന്നും ചോര വാർന്ന് പ്രതി താഴെ വീഴുകയുമായിരുന്നു. പോലീസ് വരുന്നതുകണ്ടാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും സെക്യൂരിറ്റി ജീവനക്കാരൻ തന്നെ മർദ്ദിച്ചെന്നും പ്രതി പറഞ്ഞു. മോക്ഷണ കേസിലാണ് പോലീസ് ഇയാളെ പിന്തുടർന്നത്. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/GYAWb2aiCgd2jUZB09tboL
Comments (0)