Posted By Admin Admin Posted On

അടുത്തമാസം വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

ദുബായ്: ഒക്ടോബറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ദസറ, ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കെയാണ് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 24ന് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നതോടെ ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വര്‍ധിപ്പിക്കുന്ന ശീലം വിമാനക്കമ്പനികള്‍ ഈ സീസണിലും തുടരും. ഇതിന് മുന്നോടിയായി ദുബൈ ഉള്‍പ്പെടെയുള്ള പ്രധാന ഡെസ്റ്റിനേഷനുകളിലേക്കുള്ള ബുക്കിങ് അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ സീസണില്‍ ഉത്തരേന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ധനവാണുണ്ടാകാറുള്ളത്.അതേസമയം അടുത്തമാസം നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ നടത്താനിരിക്കുന്നവര്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഈ വില വര്‍ദ്ധനവില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കുന്നതാണ്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/Hvn9LidtHi3GTacBJlugvA

https://www.pravasiinfo.com/2022/08/26/asia-cup-2022-dubai-police-releases-guidelines-for-matches-full-list-of-banned-substances/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *