ഇന്ത്യാ-പാക് മത്സരം ആഘോഷം ആക്കി യുഎഇ ക്രിക്കറ്റ് പ്രേമികൾ
ഏഷ്യകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം കാണാൻ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ക്രിക്കറ്റ് പ്രേമികൾ. ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഏറ്റവും കൂടുതലുള്ളത് യുഎഇയിലാണ്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളിലേയും ക്രികറ്റ് ആരാധകർക്ക് ഇന്നലെ ഒരു ആഘോഷ ദിനം ആയിരുന്നു. കളി നടന്ന ദുബായ് സ്‌പോർട്‌സ് സിറ്റിയിലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലേയ്ക്ക് ആരാധകരുടെ വലിയ ഒഴുക്കായിരുന്നു അനുഭവപ്പെട്ടത്.
കിലോമീറ്ററുകളോളം നീണ്ടുകിട വാഹനനിരയെ അവഗണിച്ച് പലരും കാൽ നടയായി ആണ് സ്റ്റേഡിയത്തിൽ എത്തിയത്.സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചത് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണെങ്കിലും രാവിലെ മുതൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പതാകയുമായി ആരാധകർ സ്റ്റേഡിയത്തിന്റെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്നു. പൊള്ളുന്ന വെയിലിനിടയിലും ആവേശം ചോരാതെ അവർ ഗേറ്റ് തുറക്കുന്നതും കാത്ത് പുറത്ത് നിലയുറപ്പിച്ചു. യുഎഇയിൽ ഇന്നലെ വാരാന്ത്യ അവധി ദിവസമായതിനാൽ രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ കണികാണാൻ എത്തിയിരുന്നു.
ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ ഏറ്റവും സുന്ദരമായ ഗാലറികൾ എന്നും യു.എ.ഇയിലേത് തന്നെയാണെന്ന് വീണ്ടും അടിവരയിടുന്നതായിരുന്നു ദുബായിലെ ഗാലറിയിലെ ആരവം. ഇന്ത്യയിലോ പാകിസ്താനിലോ മത്സരം നടക്കുമ്പോൾ കാണികളുടെ പിന്തുണ ഏകപക്ഷീയമാകാറുണ്ട്. എന്നാൽ, ദുബായിലും അബുദാബിയിലും ഷാർജയിലുമെല്ലാം ഗാലറിയിൽ തുല്യശക്തികളാണ് ഇന്ത്യ-പാക് കാണികൾ. അൽപം മുൻതൂക്കം അവകാശപ്പെടാനുണ്ടെങ്കിൽ അത് ഇന്ത്യക്കാണ്. ഈ പതിവ് ഇക്കുറിയും തെറ്റിയില്ല.അതേസമയം, ഇന്നലെ നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം കാണാൻ ശ്രീലങ്കൻ, അഫ്ഗാനിസ്ഥാൻ ആരാധകരും കൂട്ടത്തോടെ എത്തിച്ചേർന്നിരുന്നു.
യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/Hvn9LidtHi3GTacBJlugvA
Comments (0)