യുഎഇ: പ്രവാസി മലയാളിക്ക് അയൺ മാൻ പട്ടം
ദുബായിലെ പ്രവാസി മലയാളിയ്ക്ക് അയണ്‍മാന്‍’ പട്ടം . കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ധര്‍മജന്‍ പട്ടേരിയാണ് കസാഖിസ്ഥാനില്‍നിന്ന് ‘അയണ്‍മാന്‍’ പട്ടം നേടിയിരിക്കുന്നത്. വിവിധ കായിക ഇനങ്ങളില്‍ കഴിവ് തെളിയിച്ചാണ് ഇദ്ദേഹം ‘അയണ്‍മാന്‍’ പട്ടം നേടിയത്. 3.8 കിലോമീറ്റര്‍ നീന്തല്‍, 180 കിലോമീറ്റര്‍ സൈക്ലിങ്, 42 കിലോമീറ്റര്‍ ഓട്ടം എന്നിവ തുടര്‍ച്ചയായി ഒരുദിവസംകൊണ്ട് പൂര്‍ത്തിയാക്കി കരുത്ത് തെളിയിച്ചതിനാണ് കസാഖിസ്ഥാന്‍ ധര്‍മജന് ഈ അംഗീകാരം നല്‍കിയത്.
കസാഖിസ്ഥാനില്‍ വേള്‍ഡ് ട്രയത് ലോണ്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ലോകത്തെ ഏറ്റവുംകഠിനമായ ഏകദിനമത്സരമെന്ന് അറിയപ്പെടുന്ന അയണ്‍മാന്‍ ട്രയത് ലോണ്‍ അടുത്തിടെയാണ് നടന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കായിക താരങ്ങളും സാധാരണക്കാരും പങ്കെടുത്ത 140.6 മൈല്‍ റേസ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ ചുരുക്കമായിരുന്നു.
16 മണിക്കൂര്‍ 30 മിനിറ്റിനുള്ളിലാണ് മത്സരം പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. സാധ്യമാകാത്തതായി യാതൊന്നുമില്ല എന്ന പ്രമേയത്തിലുള്ള മത്സരം സംഘടിപ്പിക്കുന്നത്.
ദുബായില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ധര്‍മജന്‍. പരേതനായ തോട്ടത്തില്‍ കുമാരന്റെയും പട്ടേരി ഭാര്‍ഗവിയുടയും മകനാണ്.
യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/Hvn9LidtHi3GTacBJlugvA
Comments (0)