
ദുബായ്: കാമുകിയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ
യുഎഇയിൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ 32കാരന് ജീവപര്യന്തം തടവ് ശിക്ഷ. 2019 ജൂലൈലാണ് സംഭവം, കാമുകിയെ കൊന്ന ശേഷം യുവാവ് ദുബായിലെ പോലീസ് സ്റ്റേഷനിൽ എത്തി സ്വയം കീഴടങ്ങുകയായിരുന്നു. ശരീരമാസകാലം രക്തം പുരണ്ട നിലയിൽ സ്റ്റേഷനിലെത്തി ഇയാൾ കാമുകിയെ കൊന്ന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാറിൽ നിന്നും പെൺകുട്ടിയെ കഴുത്ത് മുറിഞ്ഞതും, ശരീരമാസകലം കുത്തേറ്റതുമായ മുറിവുകളോടെ കണ്ടെത്തിയത്. വാഹനത്തിന്റെ പിൻസീറ്റിൽ നിന്ന് വലിയ കത്തിയും കണ്ടെടുത്തിരുന്നു.
ഇയാൾ പെൺകുട്ടിയുമായി അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്നും, പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കൊലപെടുത്തുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. കാമുകിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് കത്തി വാങ്ങി വാഹനത്തിൽ സൂക്ഷിച്ചതെന്നും പ്രതി സമ്മതിച്ചു. സംഭവദിവസം വൈകുന്നേരം, ഇരയുടെ വീടിന് സമീപമുള്ള പാർക്കിംഗ് സ്ഥലത്തേക്ക് എത്തിയ പ്രതി, തന്നെ കാണാൻ വരാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയുമായി മൂന്നു മണിക്കൂറോളം സംഭാഷണം നടത്തിയതായി പ്രതി പറഞ്ഞു. തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് പ്രതി അറിയിച്ചെങ്കിലും, തന്റെ കുടുംബത്തിന് വിവാഹത്തിന് താൽപ്പര്യമില്ലെന്നും വിസമ്മതിച്ചുവെന്നും പെൺകുട്ടി അറിയിക്കുകയായിരുന്നു.
തുടർന്ന് പ്രതി ഇവരുടെ കഴുത്തിലും ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിലും കുത്തുകയായിരുന്നു. പിന്നീട് പ്രതി സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/Hvn9LidtHi3GTacBJlugvA
Comments (0)