യുഎഇ: സ്കൂൾ പരിസരങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം
പുതിയ അധ്യയനവര്‍ഷം ആരംഭിച്ചതോടെ സ്‌കൂളുകള്‍ക്ക് സമീപത്തെ റോഡുകള്‍ വളരെയധികം തിരക്കാണ്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവിടാനും തിരിച്ചു കൂട്ടിക്കൊണ്ടുപോകാനും സ്‌കൂള്‍ബസുകള്‍ക്കു പുറമേ മറ്റു വാഹനങ്ങളിലും രക്ഷിതാക്കള്‍ എത്താറുണ്ട്. അതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് അപകടകരമാകുന്ന രീതിയിലുള്ള ഡ്രൈവിങ്ങില്‍നിന്ന് വാഹന ഉപയോക്താക്കള്‍ പിന്മാറണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു പറഞ്ഞു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
സ്‌കൂള്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാണ് വേഗപരിധി. നിയമലംഘനം നടത്തിയാല്‍ 300 മുതല്‍ 3,000 ദിര്‍ഹംവരെ പിഴ ഈടാക്കും. സ്‌കൂള്‍ പ്രദേശങ്ങളിലെ സീബ്ര ക്രോസിങ്ങിലൂടെ കടന്നുപോകുന്ന കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ 500 ദിര്‍ഹം പിഴയും ആറ്് ബ്ലാക്ക് പോയന്റുകളുമാണ് ലഭിക്കുക.
മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങളോടിച്ചാല്‍ 2000 ദിര്‍ഹം പിഴയോടൊപ്പം 23 ബ്ലാക്ക് പോയന്റുകള്‍ ശിക്ഷയായി ലഭിക്കും. സ്‌കൂള്‍ബസിലെ ‘സ്റ്റോപ്പ്’ സിഗ്‌നല്‍ കണ്ടാല്‍ നിയന്ത്രണം പാലിക്കുന്നതില്‍ മറ്റു വാഹനങ്ങള്‍ പരാജയപ്പെട്ടാല്‍ 1,000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയന്റുകളും ലഭിക്കും.
അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ റിവേഴ്സ് എടുത്താല്‍ 500 ദിര്‍ഹം പിഴയോടൊപ്പം നാല് ബ്ലാക്ക് പോയന്റുകള്‍ ലഭിക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണംകഴിക്കുക എന്നിങ്ങനെ ഡ്രൈവിങ്ങില്‍നിന്ന് ശ്രദ്ധതിരിക്കുന്ന മറ്റുകാര്യങ്ങളിലേര്‍പ്പെട്ടാല്‍ 800 ദിര്‍ഹം പിഴയോടൊപ്പം നാല് ബ്ലാക്ക് പോയന്റുകള്‍ ലഭിക്കും. തെറ്റായരീതിയില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്താല്‍ 500 ദിര്‍ഹവും നടപ്പാതകളില്‍ പാര്‍ക്കുചെയ്താല്‍ 400 ദിര്‍ഹവുമാണ് പിഴ. കൂടാതെ നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും മറ്റു അടിയന്തര വാഹനങ്ങള്‍ക്കുമായി നീക്കിവെച്ച പാര്‍ക്കിങ് സ്ഥലങ്ങള്‍ ഉപയോഗിച്ചാല്‍ 1,000 ദിര്‍ഹം പിഴയും ആറ്് ബ്ലാക്ക്‌പോയന്റുകളും ലഭിക്കും. 10 വയസ്സിനു താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുത്തിയാലും നാലു വയസ്സിനുതാഴെയുള്ള കുട്ടികളെ ചൈല്‍ഡ് സീറ്റില്‍ ഇരുത്താതിരുന്നാലും 400 ദിര്‍ഹം പിഴയീടാക്കും. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)