ദുബായിൽ ഭാഗികമായി മേഘാവൃത കാലാവസ്ഥ : മുന്നറിയുപ്പുമായി കാലാവസ്ഥാ വിദഗ്ധർ
ദുബായ് ; ഞായറാഴ്ച യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ്.
ദുബായ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ആണ് ഇത് സംബന്ധിച്ച പ്രവചനം നടത്തിയത്. രാജ്യത്ത് മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
ഉച്ചയോടെ രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെട്ടേക്കാനും സാധ്യതയുണ്ട്. . തീരപ്രദേശങ്ങളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് രൂപപ്പെടും. ഇത് പൊടിപടലങ്ങൾക്ക് കാരണമാകും.അബുദാബിയിലും ദുബായിലും യഥാക്രമം 43 ഡിഗ്രി സെൽഷ്യസും 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.രാജ്യത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസിലേയ്ക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.
Comments (0)