ദുബായില്‍ പ്രവാസിയുടെ സത്യസന്ധതയ്ക്ക് പോലീസിന്റെ ആദരം
ദുബായ്: അല്‍ഖുസെെനില്‍ നിന്ന് കളഞ്ഞുകിട്ടിയ 45,000 ദിർഹം പണം ദുബായ് പോലീസിന് കൈമാറി താമസക്കാരൻ. മുഹമ്മദ് ആസാദ് മുഹമ്മദ് റസാഖ് എന്നായാള്‍ക്കാണ് പണം ലഭിച്ചത്. പണം കണ്ടെത്തിയ ഉടൻ തന്നെ അദ്ദേഹം അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി കെെമാറുകയായിരുന്നു. റസാഖിന്റെ സത്യസന്ധതയെ പ്രശംസിച്ച് ബർ ദുബായ് പോലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയറക്ടർ കേണൽ സയീദ് സലേം അൽ മദനി അദ്ദേഹത്തിന് പ്രശംസാപത്രം നൽകി ആദരിച്ചു. ഈ വര്‍ഷം ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേസമയം പണം ആരില്‍ നിന്ന് നഷ്ടപ്പെട്ടുവെന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും ദബായ് പൊലീസ് പറഞ്ഞു.
ഈ മാസം ആദ്യം, ബർ ദുബായിൽ നിന്ന് കണ്ടെത്തിയ 31,000 ദിർഹം പ്രവാസിയായ സഹിൽ അൽ നാമി കൈമാറി . ജൂണിൽ, ഇന്ത്യൻ പ്രവാസി താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദ് തന്റെ കെട്ടിടത്തിന്റെ എലിവേറ്ററിൽ നിന്ന് ഒരു മില്യൺ ദിർഹം പണം കണ്ടെത്തി അത് പോലീസിന് കൈമാറിയിരുന്നു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക*
https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
https://www.pravasiinfo.com/2022/09/04/remot-working-permitt/
Comments (0)