Posted By Admin Admin Posted On

യുഎഇയിൽ നാളെ മുതൽ റിമോട്ട് വർക്ക് പെർമിറ്റ് നിലവിൽ വരും

അബുദാബി ∙ നാളെ മുതൽ യുഎഇയിൽ താമസിച്ച് വിദേശ കമ്പനികൾക്കുവേണ്ടി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് പെർമിറ്റ് നിലവിൽ വരും. യുഎഇയിൽ പ്രവർത്തിക്കാത്ത കമ്പനിയുടെ ജീവനക്കാർക്കായിരിക്കും റിമോട്ട് വർക്ക് വീസ ലഭിക്കുകയെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. ഇതിലേക്ക് കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാൻ കഴിയും. സ്വന്തം സ്പോൺസർഷിപ്പിൽ ഒരു വർഷ കാലാവധിയുള്ള വീസയാണിത് . ഇത് , തുല്യ കാലയളവിലേക്കു പുതുക്കാമെന്നതും പ്രത്യേകതയാണ്.
യുഎഇക്ക് പുറത്തുള്ള കമ്പനിയുടെ വിദൂര പ്രതിനിധി എന്നതിന്റെ തെളിവ്, യുഎഇയിൽ സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ്, കുറഞ്ഞത് 6 മാസ കാലാവധിയുള്ള പാസ്പോർട്ട് എന്നിവയാണ് അപേക്ഷിക്കാൻ വേണ്ടത്. 60 ദിവസത്തേക്കുള്ള എൻട്രി പെർമിറ്റ് ലഭിച്ച് യുഎഇയിലെത്തി ശേഷിച്ച നടപടികൾ പൂർത്തിയാക്കിയാൽ റിമോർട്ട് വർക്ക് വീസ ലഭിക്കും. 300 ദിർഹമാണ് ഫീസായി ഒടുക്കേണ്ടത്. പെർമിറ്റ് ലഭിക്കുന്നവർക്ക് വീട് വാടകയ്ക്ക് എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും മക്കളെ സ്കൂളിൽ ചേർക്കാനും അനുമതിയുണ്ട്. അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ താമസിച്ച് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് (https://icp.gov.ae) വെബ്സൈറ്റിലും ദുബായിലാണെങ്കിൽ www.visitdubai.com വെബ്സൈറ്റിലുമാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ് സന്ദർശിക്കവുന്നതാണ് .

യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *