Posted By Admin Admin Posted On

യുഎഇയില്‍ പ്രവാസി മലയാളി അന്തരിച്ചു

ഫുജൈറ: ഫുജൈറയില്‍ പ്രവാസി മലയാളി അന്തരിച്ചു. പാലക്കാട് പിരായിരി പ്രണവം വീട്ടില്‍ പ്രമോദ് രാമകൃഷ്ണന്‍ (44) ആണ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഫുജൈറയില്‍ റിഫൈനറി ഓപ്പറേറ്റായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: പ്രജിത പ്രമോദ് (അധ്യാപിക, കല്‍ബ ഇംഗ്ലീഷ് സ്‌കൂള്‍). മക്കള്‍: പ്രണവ് (സെന്റ് മേരീസ് സ്‌കൂള്‍ ഫുജൈറ), വൈഷ്ണവ് (സെന്റ് മേരീസ് സ്‌കൂള്‍ ഫുജൈറ). മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *