അബുദാബിയിലെ പ്രധാന പാലം ഇന്ന് ഭാഗികമായി അടച്ചിടും
അബുദാബിയിലെ പ്രധാന റോഡ് അടച്ചിടും. അറ്റകുറ്റപ്പണിയെ തുടര്‍ന്ന് അല്‍മക്ത പാലവും അബുദാബി-അല്‍ഐന്‍ റോഡും ഭാഗികമായി അടച്ചിടുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അബുദാബി-അല്‍ഐന്‍ റോഡ് (ഇ22) ഞായര്‍ വൈകിട്ട് 3 വരെ അടച്ചിടും. 12ന് പുലര്‍ച്ചെ 5 വരെയാണ് മക്ത പാലത്തിലെ ഗതാഗത നിയന്ത്രണം. യാത്രക്കാര്‍ ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കണമെന്ന് ഐടിസി വ്യക്തമാക്കി.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)