ദുബായ്: പതിനാറുകാരിയെ ശല്യം ചെയ്ത ടെന്നീസ് പരിശീലകന് 2000 ദിർഹം പിഴ
ദുബായിൽ ഏഷ്യൻ ടെന്നീസ് പരിശീലകന് തന്റെ കീഴിൽ പരിശീലനം നടത്തുന്ന 16 കാരിയെ ശല്യപ്പെടുത്തുകയും, മോശമായ രീതിയിൽ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തതിന് 2000 ദിർഹം പിഴ ചുമത്തി.
ഫെയ്‌സ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാം ചാറ്റിലൂടെയും തന്റെ പരിശീലകൻ തന്നോട് ‘ഫ്‌ളർട്ട്’ ചെയ്യാൻ തുടങ്ങിയെന്ന് കൗമാരക്കാരി അധികൃതരോട് പറഞ്ഞു.
കാമുകിയാകാൻ അയാൾ ആവശ്യപ്പെടുകയും, തന്നെ കാണാൻ അവളെ പ്രേരിപ്പിക്കുകയും അവളെ കാണാൻ അവളുടെ വീട്ടിൽ പോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ദുബായ് ക്രിമിനൽ കോടതിയിൽ നിന്നുള്ള കേസ് രേഖകൾ പറയുന്നു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)