Posted By user Posted On

ദുബായിലെ സാലിക് ഐപിഒ ഓഫർ വില പ്രഖ്യാപിച്ചു; രണ്ടു ദിർഹം മുതൽ ഓഹരി നേടാം

പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) 3 ബില്യണ്‍ ദിര്‍ഹം സമാഹരിക്കുമെന്ന് ദുബായിലെ എക്സ്‌ക്ലൂസീവ് ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ സാലിക് കമ്പനി അറിയിച്ചു. 15 ബില്യണ്‍ ദിര്‍ഹത്തിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ സൂചിപ്പിക്കുന്ന ഐപിഒയുടെ (salik ipo) വില ഒരു ഷെയറിന് 2.0 ദിര്‍ഹം ആയി നിശ്ചയിച്ചിരിക്കുന്നു. സാലിക്കിന്റെ മൊത്തം ഇഷ്യൂ ചെയ്ത ഷെയര്‍ ക്യാപിറ്റലിന്റെ 20 ശതമാനത്തിന് തുല്യമായ 1.5 ബില്യണ്‍ സാധാരണ ഓഹരികള്‍ വാഗ്ദാനം ചെയ്യുന്നു. സബ്സ്‌ക്രിപ്ഷന്‍ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഏത് സമയത്തും ഓഫറിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കാനുള്ള അവകാശം സാലിക് കമ്പനിയുടെ ഉടമയായ ദുബായ് സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

വ്യക്തിഗത വരിക്കാര്‍, പ്രൊഫഷണല്‍ നിക്ഷേപകര്‍, യോഗ്യരായ ജീവനക്കാര്‍ എന്നിവര്‍ക്കുള്ള സബ്സ്‌ക്രിപ്ഷനുകള്‍ സെപ്റ്റംബര്‍ 13-ന് തുറന്ന് സെപ്റ്റംബര്‍ 20-ന് അവസാനിക്കും. റീട്ടെയില്‍ നിക്ഷേപകര്‍ക്കും യോഗ്യരായ നിക്ഷേപകര്‍ക്കുമുള്ള സബ്സ്‌ക്രിപ്ഷനുകള്‍ സെപ്റ്റംബര്‍ 21 വരെയായിരിക്കും. സെപ്റ്റംബര്‍ 29 ന് കമ്പനി ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ (ഡിഎഫ്എം) ലിസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പ്രാദേശിക ഓഹരി വിപണിയുടെ വിപണി മൂലധനം 3 ട്രില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തുന്നതിനായി 10 പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുമെന്ന് ദുബായ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ), ടീകോം ഗ്രൂപ്പിന് ശേഷം ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ കമ്പനിയാണ് സാലിക്ക്. മുമ്പത്തെ രണ്ട് ഐപിഒകളും ശക്തമായ ഡിമാന്‍ഡും ഓവര്‍സബ്സ്‌ക്രിപ്ഷനും ലഭിച്ചിരുന്നു. സാലിക് ഐപിഒയ്ക്ക് മികച്ച പ്രതികരണം ലഭിക്കാനും സാധ്യതയുണ്ട്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *