ഇനിയിവിടെ ആർക്കും വിശക്കില്ല, യുഎഇയിൽ ബ്രെഡ് മെഷീൻ സ്ഥാപിക്കാനൊരുങ്ങുന്നു
ദുബായ്: യുഎഇയിൽ ബ്രെഡ് മെഷീനുകൾ സ്ഥാപിക്കാനൊരുങ്ങുന്നു..എ.ഇയിൽ ആരും വിശന്നുകൊണ്ട് ഉറങ്ങേണ്ടിവരില്ല’ എന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചത് കോവിഡ് കാലത്താണ്. ഇത്തരത്തിൽ വിശക്കുന്നവരിലേക്ക് അന്നമെത്തിക്കാൻ സംവിധാനമൊരുക്കുകയാണ് ഭരണകൂടം. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗപെടുത്തിയ മെഷീനുകൾ വഴിയാണ് ബ്രെഡ് ഫോർ ആൾ എന്ന പദ്ധതി നടപ്പാക്കുന്നത്. ഔഖഫ് ആൻഡ് മൈനേഴ്സ് അഫയെഴ്സ് ഫൌണ്ടേഷന്റെ കീഴിലുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എന്റോവ്മെന്റ് കൺസാൾട്ടൻസിയാണ് സംരംഭം പ്രഖ്യാപിച്ചത്.ഓരോ ദിവസവും സൗജന്യ റൊട്ടി നൽകുന്ന സംവിധാനമാണിത്. ഈ പദ്ധതിയിലേക്ക് സംഭാവന നൽകാനും മെഷീനിൽ സൗകര്യമുണ്ട്. കൂടാതെ ദുബൈ നൗ ആപ്പ് വഴിയും സംഭാവന നൽകാം. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ വഴിയോ 0097147183222എന്ന ഫോൺ നമ്പർ വഴിയോ ബന്ധപ്പെടം.
യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY
Comments (0)