Posted By Admin Admin Posted On

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ യാത്രക്ക്​ ടിക്കറ്റെടുത്ത മലയാളി യു എ ഇ യിൽ നിര്യാതനായി

അബൂദബി: മുപ്പത്തഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്​ 24ന് നാട്ടിലേക്ക് പോകാൻ വിമാന ടിക്കറ്റെടുത്തു തയ്യാറായിനിന്ന വർക്കല സ്വദേശി അബൂദബിയിൽ നിര്യാതനായി. വെട്ടൂർ ചിനക്കര വളവീട്ടിൽ കുട്ടപ്പായി എന്ന മുഹമ്മദ്‌ ഇസ്മായിൽ അബ്ദുൽ വാഹിദാ(63)ണ്​ അൽഐനിൽ മരിച്ചത്​. ഫിഷ് മാർക്കറ്റിൽ ജോലി ചെയ്ത്​ വരികയായിരുന്നുവെള്ളിയാഴ്ച ജോലിക്കിടയിൽ രക്തസമ്മർദ്ദം കൂടി തലച്ചോറിൽ രക്തസ്രാവം ഉണ്ടായി തവാം ഹോസ്പിറ്റലിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: നിസ. അർഷാദ്(അൽഐൻ), അബ്ദുൽ അഹദ്, സഫിയ ബീവി, സലീമ, സലീന, ഷക്കീല, ജസീന എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത്​ . ചൊവ്വാഴ്ച വെട്ടൂർ വടക്കേ പള്ളിയിൽ ഖബറടക്കും.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *