അവിഹിതബന്ധം നിർത്താനൊരുങ്ങിയ യുവതിയെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് തടവ്
അവിഹിതബന്ധം നടത്താമെന്ന് പറഞ്ഞ് യുവതിയെ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഏഷ്യക്കാരനായ പ്രവാസി യുവാവിന് മൂന്നുമാസം തടവ്. പാം ജുമൈറയിലെ ഒരു വീട്ടിൽ ഒരേ സ്പോൺസറുടെ കീഴിൽ ഡ്രൈവറായി ജോലി ചെയ്യുന്ന 34 കാരനും, ഇതേ വീട്ടിലെ ജോലിക്കാരിയായ യുവതിയുമാണ് കേസിൽ ഉൾപ്പെട്ടത്.
ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നത്. പിന്നീട് യുവതി ഇത് അവസാനിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും യുവാവ് തയ്യാറായില്ല. ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിനെ കാണാൻ കൂട്ടാക്കാതിരുന്ന യുവതിയുടെ വാട്സാപ്പിലേക്ക് ഇരുവരും തമ്മിലുള്ള സ്വകാര്യ വീഡിയോകളും, ചിത്രങ്ങളും അയച്ചുകൊടുക്കുകയും, ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു.
യുവതിയുടെ പരാതിപ്രകാരം പ്രതിയെ ചോദ്യം ചെയ്‍തപ്പോള്‍ ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്ന കാര്യം സമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു. തുടർന്ന് ഫൊറൻസിക് പരിശോധനയിൽ ഇയാൾ യുവതിക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് കോടതി പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY
Comments (0)