Posted By Admin Admin Posted On

millionaire raffle യുഎഇ നറുക്കെടുപ്പ് : ജോലി കാർ കഴുകൽ, ബാങ്ക് അക്കൗണ്ടുപോലുമില്ലാത്ത പ്രവാസി യുവാവ് ഇനി കോടീശ്വരൻ

ദുബായ്: ബാങ്ക് അക്കൗണ്ടുപോലുമില്ലാത്ത നേപ്പാൾ ഗുൽമി സ്വദേശി ഭരതും തന്റെ രാജ്യക്കാരായ ഉമേഷ്, സുരാജ് എന്നീ രണ്ടു കൂട്ടുകാരും ഒറ്റ രാത്രി കൊണ്ടു കോടീശ്വരന്മാരായി. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മെഹ്സൂസ് 94–ാം നറുക്കെടുപ്പിലാണു 22 കോടിയോളം രൂപ( 10 ലക്ഷം ദിർഹം, 34 കോടിയിലേറെ നേപ്പാൾ രൂപ.) മൂവർ സംഘത്തിനു സമ്മാനമായി ലഭിച്ചത്. ഇതു മൂന്നു പേരും തുല്യമായി പങ്കുവയ്ക്കും. 16, 27, 31, 37, 42 എന്നീ നമ്പരുകളാണു ഭരതിനും കൂട്ടുകാർക്കും ഭാഗ്യം കൊണ്ടുവന്നത്. രണ്ടു മക്കളുടെ പിതാവായ ഭരതാണ് ടിക്കറ്റെടുത്തത്. ഇതിൽ 16 ഇദ്ദേഹത്തിന്റെ ജന്മദിനവും 27 വിവാഹദിനവുമാണ്. ബാക്കി നമ്പരുകൾ കണ്ണടച്ച് നൽകുകയുമായിരുന്നു. ഇവര്‍ക്ക് അൽഖൂസിൽ കാർ കഴുകലാണു ജോലി, പ്രതിമാസ ശമ്പളം 1,300 ദിർഹം. രാത്രി 9ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തി തത്സമയ നറുക്കെടുപ്പ് കണ്ടു തുടങ്ങി. എന്റെ നമ്പരുകൾ ഓരോന്നായി പൊരുത്തപ്പെട്ടു വന്നപ്പോൾ പരിസര ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പിന്നെ സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി. ഉടൻ നാട്ടിലേക്കു വിളിച്ചു ഭാര്യയോടും മറ്റും കാര്യം പറഞ്ഞു. എന്നാൽ, തുക എത്രയാണെന്ന് പറഞ്ഞില്ല. ഇത്രയും വലിയ സമ്മാനം നേടുന്ന ആദ്യത്തെ നേപ്പാളിയായിത്തീർന്നു ഇൗ 31കാരൻ. ഭരതിന്റെ സഹോദരൻ ഏറെ നാളുകളായി മസ്തിഷ്ക മുഴ ബാധിച്ചു ചികിത്സയിലാണ്. ഡ്രൈവറായ പിതാവായിരുന്നു ഇതുവരെ സഹോദരന് വേണ്ട ചികിത്സ നടത്തിയത്. എന്നാൽ ഇനി തനിക്കും സഹായിക്കണമെന്നാണ് ആഗ്രഹമെന്നു ഭരത് പറയുന്നു. കൂടാതെ വായ്പകള്‍ ഏറെയുണ്ട്. ഇത് മുഴുവനും അടച്ചുതീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 94-ാമത് പ്രതിവാര നറുക്കെടുപ്പിൽ 41 വിജയികൾ രണ്ടാം സമ്മാനമായ 1,000,000 ദിർഹവും 1,174 വിജയികൾക്ക് മൂന്നാം സമ്മാനം 350 ദിർഹം വീതവും ലഭിച്ചു. കൂടാതെ, എല്ലാ ആഴ്‌ചയും മൂന്ന് വിജയികളെ ഉറപ്പിക്കുന്ന റാഫിൾ നറുക്കെടുപ്പിൽ മൂന്ന് വിജയികൾ 300,000 ദിർഹം കീശയിലാക്കി. ഇൗ നറുക്കെടുപ്പിൽ നേടിയ ആകെ സമ്മാനത്തുക 11,719,900 ദിർഹമാണ്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

ഇൗ ആഴ്ചയോടെ സമ്മാനത്തുകയായി 280,000,000 ദിർഹത്തിലേറെ സമ്മാനിച്ച യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പാണ് മഹ്‌സൂസ്, ജൂണിനും സെപ്‌റ്റംബറിനും ഇടയിൽ ജേതാക്കളായ 28-ാമത്തെ കോടീശ്വരനാണ് ഭരത്. നറുക്കെടുപ്പിൽ പങ്കെടുക്കാൻ നേപ്പാൾ സമൂഹത്തിൽ അഭൂതപൂർവമായ ആവേശം കാണുന്നുണ്ട്. ഇതുവരെ, 3,200 ലധികം നേപ്പാളികൾ മഹ്‌സൂസ് വിജയികളിൽ ഉൾപ്പെടുന്നു, അതിൽ 28 പേർ ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയിട്ടുണ്ടെന്നു മഹ്‌സൂസ് ഓപറേറ്ററായ ഇ–വിങ്സ് സിഇഒ ഫരീദ് സാംജി പറഞ്ഞു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *