Posted By Admin Admin Posted On

യുഎഇ: ബിസിനസ് പങ്കാളിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ മൂന്ന് മാസത്തെ തടവ് ശിക്ഷ

ബിസിനസ് പങ്കാളിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഏഷ്യക്കാരനെ അജ്മാൻ ക്രിമിനൽ കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. 42 കാരനായ ഇയാൾ റംസാൻ കാലത്ത് കത്തിയുമായി തന്റെ നാട്ടുകാരോടൊപ്പം തന്റെ ഉടമസ്ഥതയിലുള്ള കടയിലേക്ക് പോയി. മൂന്ന് ദിവസത്തിനകം കടയിലെ ലാഭത്തിൽ നിന്ന് പണം ലഭിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് പ്രതി ബ്ലേഡ് ഇരയുടെ കഴുത്തിൽ മുറുകെ പിടിച്ചത്. ഇരയോട് കടയിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആജ്ഞാപിച്ച പ്രതി അവനെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ വീണ്ടും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുതുകയായിരുന്നുവെന്ന് സാക്ഷി പബ്ലിക് പ്രോസിക്യൂഷന് മൊഴി നൽകി.ശിക്ഷ കഴിഞ്ഞാൽ പ്രതിയെ നാടുകടത്തും.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

https://www.pravasiinfo.com/2022/08/16/latest-free-application-to-know-the-exchange-rate-of-indian-rupee-in-kuwait-uae-and-other-countries-every-day/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *