road safetyവാഹനങ്ങള്‍ അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ 400 ദിര്‍ഹം പിഴ:നിയമം കര്‍ശനമാക്കാനൊരുങ്ങി യുഎഇ
അബുദാബി: വാഹനങ്ങള്‍ അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ 400 ദിര്‍ഹം പിഴയടക്കണമെന്ന നിയമം കര്‍ശനമാക്കാനൊരുങ്ങി യുഎഇ. വാഹനത്തിലെ റേഡിയോ ഉച്ചത്തില്‍ വച്ചാലും സമാനമായ തുക പിഴ ഈടാക്കണമെന്നാണ് നിയമം ആവശ്യപ്പെടുന്നു. ഇതോടെ പന്ത്രണ്ടോളം ഗതാഗത നിയമങ്ങളാണ് യുഎഇ കര്‍ശനമായി നടപ്പാക്കാനൊരുങ്ങുന്നത്. കൂടാതെ വാഹനങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ സമ്മതമില്ലാതെ മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നതും ഗുരുതര നിയമലംഘനമായാണ് യുഎഇ കണക്കാക്കുന്നത്. ആയിരം ദിര്‍ഹം പിഴയും പന്ത്രണ്ട് ബല്‍ക്ക് പോയന്റുകളും ഈടാക്കാവുന്ന നിയമ ലംഘനമാണിത്.
മുന്‍ സീറ്റില്‍ നാലുവയസ്സില്‍ താഴെയുള്ള കുട്ടികളോ 145സെന്റീമീറ്ററില്‍ താഴെ ഉയരമുള്ളവരോ ഇരുന്നാലും 400ദിര്‍ഹം പിഴയടക്കേണ്ടിവരും. നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് സജ്ജീകരിക്കാത്തതും 400 ദിര്‍ഹം പിഴയടക്കേണ്ട നിയമ ലംഘനമാണെന്നാണ് യുഎഇ നിയമം അനുശാസിക്കുന്നത്. പഞ്ചാറായ ടയര്‍ ഉപയോഗിച്ച് വണ്ടിയോടിച്ചാല്‍ 500ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ഏഴു ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. കൂടാതെ വാഹനത്തിന്റെ നിറം അനുവാദമില്ലാതെ മാറ്റുന്നത് യുഎഇയില്‍ 800 ദിര്‍ഹം വരെ പിഴ ഈടാക്കാവുന്ന നിയമലംഘനമാണ്. വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും 400 ദിര്‍ഹം പിഴയടക്കേണ്ടിവരുന്ന നിയമ ലംഘനമാണ്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY
Comments (0)