Posted By Admin Admin Posted On

യുഎഇ: ധനവിനിമയ സ്ഥാപനങ്ങളിൽ 5000 സ്വദേശികൾക്ക് നിയമനം നൽകുന്നു

ദുബായ്∙ 5000 സ്വദേശികൾക്ക് ധനവിനിമയ സ്ഥാപനങ്ങളിൽ നിയമനം നൽകുമെന്ന്‌ യുഎഇ സെൻട്രൽ ബാങ്ക്. അടുത്ത 5 വർഷത്തിനുള്ളിലാണ് നിയമനം. സ്വദേശികളുടെ നിയമന വകുപ്പായ ‘നാഫിസ്’ എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ്, യുഎഇ ബാങ്ക്സ് ഫെഡറേഷൻ എന്നിവയുമായി സഹകരിച്ചാണു സ്വദേശി നിയമനം നടത്തുന്നത്.
ഈ വർഷം ആദ്യ 6 മാസത്തിനിടെ 813 പേർക്ക് നിയമനം നൽകിയിരുന്നു. സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബിൽ അമയാണ് ഇകാര്യം അറിയിച്ചത്. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY
ഈ വർഷം ബാങ്കുകളിലും ഇൻഷുറൻസ് സ്ഥാപനങ്ങളിലും സ്വദേശികളെ പ്രധാന തസ്തികളിൽ നിയമിക്കും. 1000 സ്വദേശികളെ പുതിയ തസ്തികകളിൽ നിയമിക്കുകയാണ് ലക്ഷ്യം. ഇതിൽ 81.3 ശതമാനം നിയമനവും പൂർത്തിയായതായി അദ്ദേഹം കൂട്ടിച്ചേർത്തു. 700 പേരെ കൂടി ഈ വർഷം നിയമിക്കും. 90 സ്വദേശികൾ ഇൻഷുറൻസ് മേഖലയിലാണ് നിയമനം നേടിയത്. ഈ വർഷം 300 പേരെ കൂടി വിവിധ തസ്തികകളിൽ നിയമിക്കും. യുഎഇ സെൻട്രൽ ബാങ്കിന്റെ ഭാവി വിഷൻ 2050ന്റെ ഭാഗമാണ് ബാങ്ക് ഇൻഷുറൻസ് സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം.കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഉയർന്ന തസ്തികകളിലെത്തിയ സ്വദേശികളുടെ എണ്ണം 16.7% ആയി ഉയർന്നു. കോവിഡ് സാഹചര്യത്തിൽ ധനവിനിമയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കരുതെന്ന് സെൻട്രൽ ബാങ്ക് നേരത്തെ നിർദേശിച്ചിരുന്നു. യുഎഇ യിലെ ബാങ്കുകളിലെ സുപ്രധാന പദവികളിൽ 23.7% ഇപ്പോൾ സ്വദേശികളാണ്. ബാങ്കുകളുടെ പ്രതിവർഷ ലാഭവിഹിതം അടിസ്ഥാനമാക്കിയാണു ഇത്തരത്തിൽ നിയമനം നടത്തുന്നത്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *