ടോൾഗേറ്റ് പ്രവർത്തന സംവിധാനമായ സാലികിന് ഓഹരിവിപണിയിൽ വൻമുന്നേറ്റം
ദുബായ് :ഓഹരിവിപണിയിൽ സാലികിന് വൻമുന്നേറ്റം. ടോൾഗേറ്റ് പ്രവർത്തന സംവിധാനമാണ് സാലിക്. സെപ്റ്റംബർ 13 മുതൽ 20 വരെയായിരുന്നു ഓഹരി വിൽപ്പന നടന്നത്. ഇത് സ്വന്തമാക്കാൻ ഒട്ടേറെപേർ മുന്നോട്ടുവന്നിരുന്നു.ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ (ഐ.പി.ഒ.) സാലിക് ഓഹരികൾ സ്വന്തമാക്കുന്നത്. ഐ.പി.ഒ. യുടെ ഡിമാൻഡ് 18420 കോടി ദിർഹത്തിലേറെയായിട്ടുണ്ട്. ഇത് ലഭ്യമായ ഓഹരികളുടെ എണ്ണത്തേക്കാൾ 49 മടങ്ങ് അധികമാണ്. ലോകമെമ്പാടുമുള്ള നിക്ഷേപകരിൽ നിന്നായി 14950 കോടി ദിർഹത്തിന്റെ നിക്ഷേപം സാലികിന് പുതുതായി ലഭിച്ചു. ഇത് നിലവിൽ കമ്പനി ഓഹരി വാങ്ങുന്നവർക്കായി ലഭ്യമാക്കിയ എണ്ണത്തേക്കാൾ 43 മടങ്ങ് അധികമാണെന്ന് സാലിക് അധികൃതർ വ്യക്തമാക്കി.എമിറേറ്റിൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനുള്ള വിശാലമായ പദ്ധതികളുടെ സുപ്രധാന ചുവടുവെപ്പാണിതെന്ന് സാലിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു.നിലവിൽ സാധാരണ ഓഹരികളുടെ എണ്ണം 1,86,75,00,000 ആയി ഉയർന്നിട്ടുമുണ്ട്. ഇതിന്റെ ഫലമായി 370 കോടി ദിർഹം വരുന്ന മൊത്തം ഐ.പി.ഒ. വരുമാനം ദുബായ് സർക്കാരിലേക്ക് നൽകും.4.1 ബില്യൻ ഡോളറിന്റെ വിപണി മൂലധനത്തോടെ ‘സാലിക്’ ചിഹ്നത്തിൽ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിലെ (ഡി.എഫ്.എം.) വ്യാപാരം 29-ന് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY
Comments (0)