Posted By Admin Admin Posted On

അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കു 100 മിനിറ്റു കൊണ്ട് എത്താം, ലക്ഷ്യത്തിലേക്കു കുതിച്ച് ഇത്തിഹാദ്

അബുദാബി∙ യാത്രാ ട്രെയിനെന്ന ലക്ഷ്യത്തിലേക്കു കുതിച്ച് ഇത്തിഹാദ്. 2024ൽ യാത്രാ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണു സൂചന. ഇതിന്റെ ഭാഗമായി റെയിൽ നടത്തിപ്പ്, അറ്റകുറ്റപ്പണി, പാസഞ്ചർ സ്റ്റേഷനുകൾ, ടിക്കറ്റിങ് സംവിധാനം, ചരക്കു ഗതാഗതം, സാങ്കേതിക സൗകര്യം എന്നിവ ഉൾപ്പെടുന്ന സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു.ഫ്രാൻസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എസ്എൻസിഎഫ് ഇന്റർനാഷനൽ, ഗ്രീൻ ആൻഡ് സ്‌മാർട്ട് മൊബിലിറ്റി മേഖലയിലെ അൽസ്റ്റോം, റെയിൽ‌–റോഡ് ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും സംയോജിത വിതരണക്കാരായ പ്രോഗ്രസ് റെയിൽ, നൂതന സാങ്കേതികവിദ്യകളിൽ പ്രമുഖരായ തേൽസ് ഗ്രൂപ്പ് എന്നീ രാജ്യാന്തര മുൻനിര കമ്പനികളുമായാണു കരാർ ഒപ്പുവച്ചത്. നടത്തിപ്പ്, അറ്റകുറ്റപ്പണി, ശിൽപശാല, പരിശീലനം, രൂപകൽപന, റെയിൽ വികസനം, ട്രെയിൻ വിതരണം, പരിപാലനം, വിവിധ ഗതാഗത മാർഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കൽ, സ്റ്റേഷനിലെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തൽ എന്നിവയെല്ലാം സഹകരണത്തിൽ ഉൾപ്പെടുത്തുമെന്നും ഇത്തിഹാദ് റെയിൽ പാസഞ്ചർ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അൽ മുസാവ പറഞ്ഞു. സൗദി അറേബ്യ–യുഎഇ അതിർത്തി മുതൽ ഫുജൈറ വരെ 1,200 കിലോമീറ്റർ നീളുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയിൽ വ്യാപാര, വ്യവസായ, ഉൽപാദന, തുറമുഖ, പാർപ്പിട മേഖലകളെ ബന്ധിപ്പിക്കും. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY 2015ൽ ആരംഭിച്ച ഇത്തിഹാദ് റെയിലിൽ അബുദാബി അൽ ദഫ്രയിലെ ഷാ ഹബ്ഷൻ വാതക മേഖലയിൽനിന്നു റുവൈസ് തുറമുഖം വരെ ചരക്കുനീക്കം നടത്തിവരുന്നു. യാത്രാ ട്രെയിൻ ഓടിത്തുടങ്ങിയാൽ അബുദാബി-ദുബായ്, ദുബായ്–ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റ് മതിയാകും.അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കു 100 മിനിറ്റു കൊണ്ട് എത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *