40 മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: പ്രതികൾക്ക് വൻ തുക പിഴ വിധിച്ച് ദുബായ് ക്രിമിനൽ കോടതി
ദുബായ് : ദുബായിലെ കടയിൽ നിന്ന് 40 ഫോണുകൾ മോഷ്ടിച്ച രണ്ട് പേർക്ക് ദുബായ് ക്രിമിനൽ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ മേയിലാണ് മൊബൈൽ ഫോണുകൾ വിൽക്കുന്ന കടയുടെ വാതിൽ തകർത്ത് രണ്ടുപേർ മൊബൈലുകൾ മോഷ്ടിച്ചത്. പൊട്ടിയ വാതിലും ഒഴിഞ്ഞ കാണിക്കവഞ്ചികളും കണ്ട കടയുടമയാണ് മോഷണവിവരം അറിയിച്ചത്.സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ അവരുടെ വീടുകളിൽ നിന്ന് തന്നെ പിടികൂടി. പിടിക്കപ്പെടുമ്പോൾ ഇവരുടെ കൈവശം 30 ഫോണുകളുണ്ടായിരുന്നു. കടയിൽ നിന്ന് 40 ഫോണുകൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
10 ഫോണുകൾ വിറ്റ് പണം തങ്ങൾ തമ്മിൽ പങ്കിട്ടതായും ഇവർ സമ്മതിച്ചു.
മോഷ്ടിച്ച ഫോണുകളുടെ മൂല്യം വരുന്ന 28,000 ദിർഹം നൽകാനും ആറ് മാസത്തെ തടവിന് ശിക്ഷിച്ച ശേഷം അവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY
Comments (0)