ദുബായിലെ കമ്പനിയിൽ ഉടമയെയും ജീവനക്കാരനെയും
തട്ടിക്കൊണ്ടുപോയ സംഘത്തിന് മൂന്ന് വർഷം തടവ് ശിക്ഷ
ദുബായ്: ദുബായിലെ കമ്പനിയിൽ നിന്ന് 1.9 മില്യൺ ദിർഹം മോഷ്ടിച്ച സംഘത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വർഷം തടവ് ശിക്ഷ. ഉടമയെയും ജീവനക്കാരനെയും തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് കമ്പനിയിൽ നിന്ന് 1.9 ദശലക്ഷം ദിർഹം മോഷ്ടിച്ചത്. എട്ട് പേര്‍ക്കാണ് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. കുറ്റവാളികളിൽ മൂന്ന് പേർ സിഐഡി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി കമ്പനിയുടെ ആസ്ഥാനത്ത് പ്രവേശിച്ചു. അവർ ഉടമയോട് വാണിജ്യ ലൈസൻസ് ആവശ്യപ്പെട്ടു. പുതുക്കേണ്ടതിനാൽ തന്റെ പങ്കാളിക്ക് അത് ഉണ്ടെന്ന് അദ്ദേഹം മറുപടി നൽകി. ഉടമ പങ്കാളിയെ വിളിക്കാൻ ശ്രമിച്ചപ്പോൾ, കുറ്റവാളികളിൽ ഒരാൾ ഇയാളുടെ ഫോണും കമ്പനിയുടെ താക്കോലും പിടിച്ചെടുത്തു. തുടര്‍ന്ന് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസില്‍ മോഷ്ടിച്ച മുഴുവൻ തുകയും തിരികെ നൽകാൻ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ശിക്ഷ കഴിഞ്ഞതിന് ശേഷം നാടുകടത്തും. ദുബായ് അപ്പീൽ കോടതി ഈ ശിക്ഷ ശരിവച്ചു.
Comments (0)