യുഎഇയിൽ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ കമ്പനികൾക്ക് പിരിച്ചുവിടാൻ കഴിയില്ല
അബുദാബി∙ തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടരുതെന്നു മന്ത്രാലയം അറിയിച്ചു.തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്ന് മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. മൂന്നു മാസത്തിനുള്ളിലാണ് രേഖാമൂലം പരസ്പരം അറിയിക്കേണ്ടത്. നോട്ടിസ് പീരിയഡിൽ തൊഴിൽ കരാർ സാധുവായിരിക്കും. ഈ സമയത്ത് ജീവനക്കാർക്ക് പൂർണ വേതനത്തിനു അവകാശമുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.താഴെ പറയുന്ന കാരണങ്ങളാൽ തൊഴിൽ കരാർ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്: 2021ലെ ഫെഡറൽ തൊഴിൽ നിയമം 42/33 പ്രകാരമാണിത്. തൊഴിൽ കരാർ അവസാനിക്കുകയും പുതുക്കേണ്ടതില്ലെന്ന് ഇരു കൂട്ടരും തീരുമാനിക്കുകയും ചെയ്താൽ തൊഴിൽ കരാർ റദ്ദാക്കാൻ അവകാശമുണ്ട്. തൊഴിൽ കരാറിലെ തൊഴിലുടമ മരണപ്പെടുന്ന സാഹചര്യത്തിൽ, തൊഴിലാളി മരണപ്പെടുകയോ തൊഴിലെടുക്കാൻ കഴിയാത്ത വിധം ശാരീരിക ക്ഷമത നഷ്ടപ്പെടുകയോ ചെയ്താൽ. ഇതിനു മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. ജോലി ചെയ്യുന്ന സ്ഥാപനം പൂട്ടിപ്പോയാൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ തൊഴിൽ കരാർ റദ്ദാക്കാൻ അവകാശമുണ്ട്. കൂടാതെ ലേബർ കാർഡ് പുതുക്കാനുള്ള വ്യവസ്ഥകൾ തൊഴിലാളി പൂർത്തിയാക്കാതിരുന്നാലും റദ്ധാക്കൻ സാധിക്കും.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY
Comments (0)