Posted By user Posted On

യുഎഇ: പ്രധാന റോഡിൽ ഇന്ന് മുതൽ പുതിയ വേഗപരിധി

എമിറേറ്റിലെ പ്രധാന റോഡിൽ ഇന്ന് മുതൽ പുതിയ വേഗപരിധി ഏർപ്പെടുത്തുമെന്ന് അബുദാബി പോലീസ് ശനിയാഴ്ച അറിയിച്ചു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (അൽ ഖുർം സ്ട്രീറ്റ്) ഷെയ്ഖ് സായിദ് പാലം മുതൽ ഖാസർ അൽ ബഹർ ഇന്റർസെക്‌ഷൻ വരെ ഇരു ദിശകളിലേക്കും 100 കിലോമീറ്ററായി വേഗത കുറയ്ക്കുന്നത് ഇന്ന് മുതൽ നടപ്പാക്കും. ഖസർ അൽ ബഹർ ഇന്റർസെക്ഷനിലേക്കുള്ള റോഡിൽ രണ്ട് ദിശകളിലേക്കും ഈ നിയമം ബാധകമാണെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.

റോഡിലെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിക്കുന്നു. വേഗപരിധിക്കുള്ളിൽ വാഹനമോടിക്കുന്നത് തിരക്കുള്ള സമയങ്ങളിൽ ഗതാഗതം മെച്ചപ്പെടുത്തി അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *