അൽനാദ ഒന്നിലെ റസിഡൻഷ്യൽ ഏരിയയിൽ തീപിടിത്തം: ആളപായമില്ല
ദുബായ്∙ അൽനാദ ഒന്നിലെ റസിഡൻഷ്യൽ ഏരിയയിൽ തീപിടിത്തം. മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന പ്രദേശമാണിത്. ആർക്കും പരുക്കില്ല. നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. റസ്റ്ററൻ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇവിടെ നിന്നുയർന്ന പുക ദൂരെ നിന്നു പോലും ദൃശ്യമായി കണ്ടതായാണ് അധികൃതർ വ്യക്തമാക്കുന്നത്. പൊലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. ഇതിന്റെ ഭാഗമായി ഹെലികോപ്റ്ററും എത്തിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)