royal atlantis dubai ദുബായിൽ ഒപ്പം താമസിക്കുന്നവരുടെ വിവരം ചേർക്കൽ; നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരമിതാ
ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാണ് ദുബായിലെ താമസക്കാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൂടെ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ഉള്‍പെടുത്തണം. രണ്ടാഴ്ചയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് നിരവധി സംശയങ്ങള്‍ ഉണ്ടായിരിക്കുമല്ലേ? അതിനുള്ള ഉത്തരമിതാ.
രജിസ്റ്റര്‍ ചെയ്യേണ്ടത് ആരൊക്കെ?
താമസ സ്ഥലങ്ങള്‍ സ്വന്തമായി വാങ്ങിയവരും വാടകക്കെടുത്തവരും പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് കമ്പനികളും ഡെവലപ്പര്‍മാരും രജിസ്റ്റര്‍ ചെയ്യണം. ആരുടെ പേരിലാണോ വാടക കരാര്‍ എഴുതിയിരിക്കുന്നത് അവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ദുബായ് ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാല്‍, ദുബായ് എമിറേറ്റിലെ താമസക്കാര്‍ക്ക് മാത്രമാണ് നിര്‍ദേശം ബാധകം.
ഉള്‍പെടുത്തേണ്ടത് ആരെയൊക്കെ?
കൂടെ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ഉള്‍പെടുത്തണം. കുടുംബാംഗങ്ങളോടൊപ്പമാണ് താമസമെങ്കില്‍ അവരുടെ പേരും വേണം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത പേരുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കാനും കൂട്ടിചേര്‍ക്കാനും സൗകര്യമുണ്ടാകും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
നല്‍കേണ്ട വിവരങ്ങള്‍ എന്തൊക്കെ ?
കൂടെ താമസിക്കുന്നവരുടെ പേര്, എമിറേറ്റ്‌സ് ഐ.ഡി, ജനന തീയതി എന്നിവ ഉള്‍പെടുത്തണം. ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ സഹിതമാകും ഇനി മുതല്‍ വാടകകരാറുകള്‍ തയാറാക്കുക.
രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങിനെ?
ദുബായ് റസ്റ്റ്(Dubai REST) എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. app download for andriod
ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തവര്‍ക്ക് നേരിട്ട് ലോഗിന്‍ ചെയ്യാം
യു.എ.ഇ പാസ് ഉപയോഗിച്ചും ലോഗിന്‍ ചെയ്യാം
ഇന്‍ഡിവിജുവല്‍ എന്ന ഭാഗമാണ് തെരഞ്ഞെടുക്കേണ്ടത്
യു.എ.ഇ പാസ് വഴി ഓതന്റിക്കേഷന്‍ ഉറപ്പാക്കണം
ഡാഷ്‌ബോര്‍ഡില്‍ നിങ്ങളുടെ താമസ സ്ഥലം എവിടെയാണെന്ന് തെരഞ്ഞെടുക്കണം
മാനേജ് കോ-ഒക്യുപന്റ്‌സ് എന്ന ഭാഗം തെരഞ്ഞെടുക്കണം
ആഡ് മോര്‍ എന്ന ഭാഗത്ത് സഹതാമസക്കാരുടെ വിവരങ്ങള്‍ നല്‍കണം
എമിറേറ്റ്‌സ് ഐ.ഡിയും ജനന തീയതിയും നല്‍കിയ ശേഷം ‘വേരിഫൈ’ കൊടുക്കണം
എല്ലാവരുടെയും പേര് വിവരങ്ങള്‍ ചേര്‍ക്കണം. app download for iphone
പേര് ചേര്‍ത്ത ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ‘ഡിലീറ്റ്’ ഓപ്ഷനുമുണ്ട്. app download for andriod app download for iphone
Comments (0)