valet parking പാർക്കിങ് ടിക്കറ്റുകൾ കടലാസുരഹിതമാക്കാൻ ഒരുങ്ങി അബുദാബി
പാര്‍ക്കിങ് ടിക്കറ്റുകള്‍ കടലാസുരഹിതമാക്കാന്‍ നടപടികളായതായി അബൂദബി. എമിറേറ്റിലെ എല്ലാ പാര്‍ക്കിങ് പേമെന്റ് മെഷീനുകളും 5ജി സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അബൂദബി നഗര, ഗതാഗത വകുപ്പിനു കീഴിലെ സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. സെന്‍ട്രല്‍ പാര്‍ക്കിങ് മാനേജ്മെന്റ് സംവിധാനവുമായി നേരിട്ട് ബന്ധിപ്പിച്ചതാണ് ഓരോ പാര്‍ക്കിങ് പേമെന്റ് മെഷീനുകളും. അപ്ഗ്രേഡ് ചെയ്ത മെഷീനുകളില്‍നിന്ന് ഇ- ടിക്കറ്റുകളാണ് ലഭിക്കുക. പേപ്പര്‍ ടിക്കറ്റുകള്‍ നല്കുന്ന രീതി ഇതോടെ ഇല്ലാതാവും. ഡിജിറ്റല്‍ സ്ക്രീനിലൂടെ ഏതാനും ചില നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉപയോക്താവിന് ഡിജിറ്റല്‍ പാര്‍ക്കിങ് ടിക്കറ്റ് ലഭിക്കും.
പാര്‍ക്കിങ് കാറ്റഗറി, വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍, എത്രസമയത്തേക്കാണ് പാര്‍ക്കിങ്, മവാഖിഫ് കാര്‍ഡ്, ക്യാഷ്, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകളില്‍ ഏതാണ് ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. 1200ലേറെ പാര്‍ക്കിങ് പേമെന്റ് ഉപകരണങ്ങളിലാണ് 5ജി സാങ്കേതികവിദ്യ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ നടപടി പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)