Posted By editor1 Posted On

ഗൾഫ് രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് തടയാൻ പരിശീലന പരിപാടി

ദുബൈ: ഗൾഫ് രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് തടയാൻ പരിശീലന പരിപാടി സംഘടിപ്പിച്ച് ദേശീയ സമിതി. ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മൂർ, മനുഷ്യക്കടത്ത് തടയാനുള്ള ദേശീയ സമിതി വൈസ് പ്രസിഡന്‍റ് അബ്ദുൽ റഹ്മാൻ മുറാദ് എന്നിവരാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. നാലാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്നത് യു.എ.ഇയിൽനിന്നാണ്, 74 പേർ എന്നാണ് റിപോർട്ടുകൾ. ഗൾഫ് രാജ്യങ്ങളിലെയും അറബ് ലോ എൻഫോഴ്സ്മെന്‍റ് ഏജൻസിയിലെയും 118 ട്രെയിനുകൾ പരിശീലന പരിപാടിയിൽ പങ്കെടുക്കും. ആദ്യമായാണ് അറബ് മേഖലയിൽ ഇത്തരമൊരു കൂട്ടായ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *