Posted By user Posted On

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 40 കോടി സ്വന്തമാക്കിയത് മലയാളികളുൾപ്പെടെയുള്ള 20 ഇന്ത്യൻ പ്രവാസികൾ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 40 കോടി സ്വന്തമാക്കിയത് 20 ഇന്ത്യൻ പ്രവാസികൾ. 1000 ദിർഹത്തിന് ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തിനാണ് ഭീമമായ തുക ലഭിച്ചത്. മലയാളിയായ പ്രദീപാണ് ഇത്തവണ 20 മില്ല്യൺ ദിർഹം സ്വന്തമാക്കിയ ഭാഗ്യശാലി. 20 പേർ അടങ്ങുന്ന സുഹൃത്ത് സംഘം ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സംഘത്തിൽ ഭൂരിഭാഗവും കേരളത്തിലെ ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്, കുറച്ച് പേർ തമിഴ്നാട്ടിൽ നിന്നുള്ളവരും ഒരാൾ കർണാടകയിൽ നിന്നുമാണ്. 20 അംഗ സംഘത്തിൽ ഭൂരിഭാഗവും 20 വയസ്സിന് മുകളിലുള്ളവരാണ്, 30 വയസ്സുള്ള ചുരുക്കം ചിലരുമുണ്ട്. 1000 ദിർഹം ശമ്പളത്തിന് ദുബായിലെ ഒരു കാർ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് ഇവർ.

ഈ സംഘം പതിവായി റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നവരാണ്. ഇതുവരെ സമ്മാനം ലഭിച്ചിട്ടില്ല. സെപ്തംബറിലെ ബിഗ് ടിക്കറ്റ് എൻട്രിയിലൂടെ അവർ വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു. അതിനാൽ സെപ്തംബറിൽ അവരിലെ ഒരു പുതുമുഖത്തിന്റെ പേരിൽ ടിക്കറ്റ് വാങ്ങി. അങ്ങനെ നറുക്കെടുപ്പ് തീയതിയായ ഒക്ടോബർ 3 ന്, രാത്രി 8 മണിക്ക്, 40 കോടിയുടെ ഭാഗ്യം അവരെ തേടിയെത്തുകയായിരുന്നു

24 കാരനായ പ്രദീപ് കെപി നൈറ്റ് ഡ്യൂട്ടിയിൽ ജോലി ചെയ്യുന്നതിനിടെയാണ് തന്റെ പേരിലുള്ള ടിക്കറ്റിന് നറുക്കെടുപ്പിലൂടെ 20 ദശലക്ഷം ദിർഹം സമ്മാനം ലഭിച്ചു എന്നറിയുന്നത്.”ഞങ്ങൾക്ക് ഒരു ഗ്രൂപ്പ് ഹെഡ് ഉണ്ട്, ഞാൻ പുതുമുഖമായതിനാലാണ് എന്റെ പേരിൽ ടിക്കറ്റ് വാങ്ങാൻ തീരുമാനിച്ചത്. എന്റെ പേരിലുള്ള ടിക്കറ്റിൽ ഞങ്ങൾ വിജയിച്ചത് തുടക്കക്കാരന്റെ ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു,’ പ്രദീപ് പറഞ്ഞു.

‘ഞങ്ങൾ കൂടുതലും മാസാവസാനത്തിലാണ ടിക്കറ്റ് വാങ്ങുന്നത്, എന്നാൽ ഇത്തവണ, നേരത്തെ വാങ്ങാൻ തീരുമാനിച്ചു. സെപ്റ്റംബർ 13 ഒരു യാദൃശ്ചികമായിരുന്നു. 13-നെ ഞങ്ങൾ നിർഭാഗ്യകരമായി കരുതിയിരുന്നില്ല. മാറ്റങ്ങൾ ഞങ്ങൾക്ക് ഗുണം ചെയ്തു,’യുവാവ് വ്യക്തമാക്കി. താൻ ദുബായിൽ എത്തിയതിനെ കുറിച്ച് പ്രദീപ് പറയുന്നു:

”ഞാൻ പത്തനംതിട്ട ജില്ലക്കാരനാണ്. വീട്ടിൽ, എന്റെ മാതാപിതാക്കളും സഹോദരിയും അളിയനും അവരുടെ കുട്ടിയും ഉണ്ട്. ഞാൻ അവിടെ ഒരു ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു, പക്ഷേ എനിക്ക് ടെക്‌നിക്കൽ പശ്ചാത്തലമുള്ളതിനാൽ എന്റെ പിതാവിന് ഞാൻ ഡ്രൈവർ ജോലി ചെയ്യുന്നത് ഇഷ്ടപ്പെട്ടില്ല, കൂടാതെ ഞാൻ സമാനമായ മേഖലയിൽ ഒരു കരിയർ തുടരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഏഴ് മാസം മുമ്പ് കാർ കമ്പനിയിൽ ഓട്ടോമാറ്റിക് ഗിയർ സിസ്റ്റത്തിന്റെ സഹായിയായാണ് ഞാൻ ദുബായിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *