അശ്രദ്ധമായ ഡ്രൈവിങ് നടത്തുന്നവർക്കെതിരെ
മുന്നറിയിപ്പ് : വിഡിയോയുമായി അബുദാബി പോലീസ്
അബുദാബി ∙ യുഎഇയിലെ റോഡുകളിൽ ഫെഡറൽ ട്രാഫിക് നിയമങ്ങൾ മറികടക്കുന്നതുമായി ബന്ധപ്പെട്ട മൂന്നു തരം കുറ്റകൃത്യങ്ങൾ വ്യക്തമാക്കി അധികൃതർ.തെറ്റായ ഓവർടേക്കിങ്ങും പെട്ടെന്നുള്ള വ്യതിയാനങ്ങളും സംബന്ധിച്ച അപകടകരമായ രീതികൾ എടുത്തുകാണിക്കുന്ന വിഡിയോയും അബുദാബി പോലീസ് പുറത്തിറക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില മുന്നറിയിപ്പും നൽകിയിരുന്നു.
അബുദാബി പോലീസിന്റെ പ്രധാന നിർദേശങ്ങൾ
∙ തെറ്റായ ഓവർടേക്കിങ്: 600 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ
∙ റോഡ് ഷോൾഡറിൽ നിന്ന് മറികടക്കൽ: 1000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ
∙ നിരോധിത സ്ഥലത്തു നിന്നു മറികടക്കൽ: 600 ദിർഹം പിഴ
∙ ഇടതുവശത്ത് നിന്നല്ലാതെ ഓവർടേക്ക് ചെയ്യരുത്
. മറ്റു വാഹനങ്ങളെ തെറ്റായി മറികടക്കുന്നത് ഒഴിവാക്കുക
∙ ശ്രദ്ധയില്ലാതെ പാത മാറ്റരുത്.
∙ പാതകൾക്കിടയിൽ അശ്രദ്ധമായി സഞ്ചരിക്കരുത്.
∙ പെട്ടെന്നുള്ള ലെയിൻ മാറ്റങ്ങൾ ഒഴിവാക്കുക.
∙ പാത മാറ്റുമ്പോൾ സൂചകങ്ങൾ ഉപയോഗിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)