Posted By user Posted On

ദുബായ് ഫിറ്റ്നസ് ചാലഞ്ചിൻ്റെ ആറാം പതിപ്പ് ; രജിസ്ട്രേഷൻ‌ ചെയ്യേണ്ട വിധം

ദുബായ് ഫിറ്റ്നസ് ചാലഞ്ചിൻ്റെ (ഡിഎഫ്സി) ആറാം പതിപ്പിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ആരോഗ്യ പാഠങ്ങൾ നൽകി വിജയകരമായി മുന്നോട്ടു പോകുന്ന ഒരു സംരംഭമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച്. ഫിറ്റ്നസ് ചാലഞ്ചിന് നേതൃത്വം നൽകുന്നത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ്. ഒക്ടോബർ 29 മുതൽ നവംബർ 27 വരെ നീണ്ടു നിൽക്കുന്ന കായിക മേളയിൽ ഒട്ടേറെ വ്യായാമ, വിനോദ പരിപാടികൾ ഉണ്ടാകും. ‘30 മിനിറ്റ് 30 ദിവസം’ എന്നതാണ് ഡിഎഫ്സിയുടെ പ്രമേയം. അതായത് 30 ദിവസം 30 മിനിറ്റുനേരം ഫിറ്റ്നസിനായി ചെലവഴിക്കുക. വ്യക്തികളിൽ വ്യായാമ ശീലങ്ങൾ വളർത്തുകയാണു ലക്ഷ്യം. റജിസ്റ്റർ ചെയ്യേണ്ട സൈറ്റുകൾ: www.dubaifitnesschallenge.com, www.dubairun.com.

ഓരോ വ്യക്തിയും ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യണമെന്നാണ് ഷെയ്ഖ് ഹംദാന്റെ ചലഞ്ച്. ഒരു മാസം കഴിയുമ്പോഴേക്കും ഇതു ശീലമാകും. ജീവിതശൈലീ രോഗങ്ങളിൽ നിന്നു മോചനം നൽകാനും ‘സ്മാർട്’ ജീവിതം ഉറപ്പാക്കാനും അവസരമൊരുങ്ങും. ഫിറ്റ്നസ് ചാലഞ്ചിൽ യോഗയും ഒരു പ്രധാന ഇനമാണ്. മരുന്നുകൊണ്ടല്ല, ശീലങ്ങൾ കൊണ്ടാണ് രോഗങ്ങൾ മാറ്റിയെടുക്കേണ്ടതെന്ന സന്ദേശമാണ് ചാലഞ്ച് നൽകുന്നത്.

സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, യോഗ കേന്ദ്രങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവയും ചാലഞ്ചിൽ പങ്കെടുക്കും. വാട്ടർ സ്പോർട്സ്, സൈക്ലിങ്, ഓട്ടം, കായികമേളകൾ, ഉല്ലാസ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ബീച്ചുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലാണു പരിശീലന പരിപാടികൾ. 2017ൽ ഷെയ്ഖ് ഹംദാൻ തുടക്കമിട്ട ചാലഞ്ചിന് ഓരോ തവണയും മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്.

ഈ വർഷം ഫിറ്റ്നസ് ചലഞ്ചിനായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. 15 കമ്യൂണിറ്റി ഫിറ്റ്നസ് ഹബ്ബുകൾ, കായിക പരിപാടികൾ, ആയിരക്കണക്കിനു സൗജന്യ ക്ലാസുകൾ എന്നിവ നടക്കും. പ്രശസ്തമായ ദുബായ് റൈഡ്, ദുബായ് റൺ എന്നിവ ഇത്തവണയും ഷെയ്ഖ് സായിദ് റോഡിൽ അരങ്ങേറും. ഫുട്ബോൾ, ടെന്നീസ്, പെഡൽ ടെന്നീസ്, ക്രിക്കറ്റ് തുടങ്ങിയവ നടക്കും. കൈറ്റ് ബീച്ച് ഫിറ്റ്നസ് വില്ലേജ്, ലാസ്റ്റ് എക്സിറ്റ് അൽ ഖവാനീജ് ഫിറ്റ്നസ് വില്ലേജ് എന്നിങ്ങനെ രണ്ടു വില്ലേജുകൾ പ്രവർത്തിക്കും. യോഗ, സൈക്കിളിങ്, വാട്ടർ സ്പോർട്സ് തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.

ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ പ്രധാന പരിപാടികളിൽ ഒന്നായ ദുബായ് റൈഡ് നവംബർ ആറിന് നടക്കും. ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ നടക്കുന്ന പരിപാടിയിൽ കുടുംബങ്ങൾ, വ്യക്തികൾ, സൈക്കിളിസ്റ്റുകൾ തുടങ്ങിയവർക്കു പങ്കെടുക്കാം. ദുബായ് റൺ നവംബർ 20നാണ് നടക്കുക. കഴിഞ്ഞ വർഷം ഈ പരിപാടികൾക്കു റെക്കോർഡ് പങ്കാളിത്തമായിരുന്നു. ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയിൽ 1,46000 പേരാണ് ഷെയ്ഖ് സായിദ് റോഡിൽ ഓടിയത്. 33,000 സൈക്കിളിസ്റ്റുകളും എത്തി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *