Posted By user Posted On

യുഎഇയിൽ മൂടൽമഞ്ഞിനും മഴമേഘങ്ങൾക്കും സാധ്യത

യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് മൂടൽമഞ്ഞ് രൂപപ്പെടാനും മഴമേഘങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു. ആകാശം പൊതുവെ തെളിഞ്ഞതും ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കും, ഉച്ചയോടെ കിഴക്കോട്ടും തെക്കോട്ടും രൂപപ്പെടുന്ന ചില സംവഹന മേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്,നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ അഭിപ്രായപ്പെട്ടു. രാത്രിയിലും വ്യാഴാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്യും. ചെറിയ തോതിൽ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *