Posted By user Posted On

eb5 green card യുഎഇയില്‍ 60 ദിവസത്തെ വിസ വീണ്ടും അനുവദിച്ചു തുടങ്ങി

യുഎഇയില്‍ വീണ്ടും 60 ദിവസത്തെ വിസ അനുവദിച്ച് തുടങ്ങി. നേരത്തെ നിര്‍ത്തിവെച്ചിരുന്ന വിസയാണ് വീണ്ടും അനുവദിച്ച് തുടങ്ങിയത്. 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ അനുവദിച്ചത്(sharjah visit visa). ഓണ്‍ലൈന്‍ വഴി വിസ ലഭിക്കുന്നുണ്ടെന്നും ആദ്യ വിസ എടുത്തതായും യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ട്രാവല്‍സ് എം.ഡി അഫി അഹ്മദ് പറഞ്ഞു. അതേസമയം, സന്ദര്‍ശക വിസയുടെ പിഴ 50 ദിര്‍ഹമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 100 ദിര്‍ഹമായിരുന്നു. 60 ദിവസത്തെ വിസ ദീര്‍ഘിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍, 30 ദിവസത്തെ വിസ ആവശ്യമെങ്കില്‍ നീട്ടാന്‍ കഴിയും.

രക്ഷിതാക്കള്‍ക്കൊപ്പം എത്തുന്ന കുട്ടികള്‍ക്ക് ഒരു മാസത്തെ സന്ദര്‍ശക വിസ സൗജന്യമാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍, രണ്ട് മാസം വിസയെടുക്കുന്നവര്‍ക്ക് ഈ സൗജന്യം ലഭിക്കില്ല. 60 ദിവസ വിസയില്‍ ഗ്രേസ് പിരീഡും കാണിക്കുന്നില്ല. സാധാരണ സന്ദര്‍ശക വിസക്ക് 10 ദിവസം ഗ്രേസ് പിരീഡ് ലഭിക്കാറുണ്ട്. എന്നാല്‍, വരും ദിവസങ്ങളില്‍ ഇതില്‍ മാറ്റങ്ങളുണ്ടാകുമെന്ന് കരുതുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *