Posted By user Posted On

tiktokads ദുബായ്: റോഡിനു കുറുകെ തലയണയുമിട്ട് കിടന്ന് വീഡിയോയെടുത്ത ടിക് ടോക്ക് താരം അറസ്റ്റില്‍

റോഡിനുകുറുകെ തലയണയുമിട്ട് കിടന്ന് വീഡിയോയെടുത്ത ടിക് ടോക്ക് താരം അറസ്റ്റില്‍. ദുബായ് ദേരയിലെ തിരക്കേറിയ റോഡിലാണ് ടിക്‌ടോക്ക് താരം അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തില്‍ ഏഷ്യന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ മുറാഖബത്തിലെ സലാ അല്‍ ദിന്‍ സ്ട്രീറ്റില്‍ ചൊവാഴ്ചയാണ് സംഭവം നടന്നത്. വളരെ തിരക്ക് പിടിച്ച റോഡിലെ കാല്‍നടപ്പാതയില്‍ ശാന്തമായി കിടക്കുന്ന പ്രതിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുന്നതിന് മുന്‍പുതന്നെ നിരവധിപേര്‍ അത് പങ്കുവെച്ചിരുന്നു. സ്വന്തംജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

പ്രതിയെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സുരക്ഷ നിലനിര്‍ത്തുന്നതിനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനും പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതാണ് സ്മാര്‍ട്ട് ആപ്പിലെ പോലീസ് ഐ സേവനം. ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍ പ്പെട്ടാല്‍ ദുബായ് പോലീസിന്റെ സ്മാര്‍ട്ട് ആപ്പിലൂടെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *